Fri. May 3rd, 2024

എസ്.എഫ്.ഐക്കാര്‍ പൗരബോധം നഷ്ടപ്പെട്ടവര്‍; ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍

By admin Dec 14, 2023
Keralanewz.com

എസ്.എഫ്.ഐക്കാര്‍ പൗരബോധം നഷ്ടപ്പെട്ടവരാണെന്ന് നടനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ദേവൻ. ബി.ജെ.പി ഇത് കണ്ടില്ലെന്ന് നടിക്കുന്നത് സഹന ശക്തി കൊണ്ടല്ലെന്നും അവര്‍ കൂടി പ്രതിഷേധിച്ചാല്‍ ഇവിടെ സിവില്‍ വാര്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എസ്.എഫ്.ഐയിലുള്ളത് കുറേ കിഴങ്ങന്മാരാണ്. ഭീമൻ രഘുവിനും രാജസേനനും രാഷ്ട്രീയക്കാരല്ല. ബി.ജെ.പിയില്‍ ഒരു ഗ്ലാമറിന്റെ പേരില്‍ വന്നവരാണ്. രാഷ്ട്രീയത്തിന്റെ പേരിലല്ല അവര്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി തൃശൂരില്‍ ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു.

Facebook Comments Box

By admin

Related Post