Sat. May 4th, 2024

ഓയൂര്‍ തട്ടികൊണ്ടുപോകല്‍ കേസ് ; ആറു വയസുകാരിയെയും സഹോദരനെയും അനുമോദിച്ച്‌ മുഖ്യമന്ത്രി

By admin Dec 22, 2023
Keralanewz.com

കൊല്ലം; ഓയൂരില്‍ നിന്ന് തട്ടികൊണ്ടുപോയ ആറ് വയസുകാരിയും കുടുംബവും മുഖ്യമന്ത്രിയെ കാണാനെത്തി.

തുടര്‍ന്ന് മുഖ്യമന്ത്രി പെണ്‍കുട്ടിയെയും സഹോദരനെയും അനുമോദിച്ചു. കഴിഞ്ഞ ദിവസം രാവിലെകൊല്ലത്തെ ഹോട്ടലിലായിരുന്നു കൂടികാഴ്ച്ച നടത്തിയത്. കടക്കലിലെ നവകേരളാ സദസിന്റെ വേദിയിലായിരുന്നു കുട്ടികളെ അനുമോദിച്ചത്.

കുട്ടിയെ കുടുംബത്തിനെയും നവകേരളാ സദസിലെത്തിച്ചത് മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേസ പ്രകാരമാണ്. നവകേരള സദസ് നിറഞ്ഞ കൈയ്യടിയോടെയാണ് ഇവരെ സ്വീകരിച്ചത്.

കഴിഞ്ഞ മാസം 27 നായിരുന്നു ആറ് വയസുകാരിയെ അജ്ഞാത സംഘം തട്ടികൊണ്ടുപോയത്. നീണ്ട 20 മണിക്കൂറുകള്‍ക്കൊടുവില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഒട്ടുവൈകാതെ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ചാത്തന്നൂര്‍ സ്വദേശികളായ പത്മകുമാര്‍, അനിത, അനുപമ എന്നിവരാണ് അറസ്റ്റിലായത്.

Facebook Comments Box

By admin

Related Post