Mon. May 20th, 2024

പലസ്‌തീനില്‍ എനിക്കും തരൂരിനും ഒരേ നിലപാട്‌: സതീശന്‍

By admin Dec 27, 2023
VD Satheesan. File photo: Manorama
Keralanewz.com

കോഴിക്കോട്‌: പലസ്‌തീന്‍ നിലപാടില്‍ ശശി തരൂരുമായി അഭിപ്രായഭിന്നത ഇല്ലെന്നു പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍.

സ്വതന്ത്ര പലസ്‌തീനാണ്‌ കോണ്‍ഗ്രസ്‌ നിലപാടെന്നും തനിക്കും തരൂരിനും ആ നിലപാടാണെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പലസ്‌തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ അടിസ്‌ഥാനനയത്തിനു വിരുദ്ധമായി തനിക്കും തരൂരിനും നിലപാടെടുക്കാനാവില്ലെന്നു തരൂരിന്റെ ഹമാസ്‌ പരാമര്‍ശം സംബന്ധിച്ചു വി.ഡി. സതീശന്‍ വ്യക്‌തമാക്കി.
നവകേരള സദസില്‍ ഡ്യൂട്ടി ചെയ്‌ത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കു ഗുഡ്‌ സര്‍വീസ്‌ എന്‍ട്രി നല്‍കാനുള്ള തീരുമാനം പ്രതിപക്ഷത്തോടുള്ള ക്രൂര പരിഹാസമാണ്‌. മുഖ്യമന്ത്രി സമരത്തോട്‌ കാണിക്കുന്നതു ക്രൂരതയാണ്‌.
നവകേരള സദസ്‌ നാട്ടുകാരുടെ ചെലവില്‍ സര്‍ക്കാര്‍ നടത്തിയ തെരഞ്ഞെടുപ്പ്‌ പ്രചാരണമാണ്‌. നവകേരള സദസില്‍നിന്നു ലഭിച്ച പരാതികള്‍ ചാക്കില്‍കെട്ടി സൂക്ഷിക്കുകയാണ്‌. മറുപടിയല്ലാതെ നടപടിയില്ല. ഖജനാവ്‌ താഴിട്ടു പൂട്ടിയിരിക്കുകയാണ്‌. നികുതി വെട്ടിപ്പ്‌ തടയേണ്ട ഉദ്യാഗസ്‌ഥരെക്കൊണ്ടു നവകേരള സദസിനായി സ്‌ഥാപനങ്ങളില്‍നിന്നു പിരിവ്‌ നടത്തി. ഇതു വലിയ അഴിമതിയാണെന്നും പ്രതിപക്ഷനേതാവ്‌ ആരോപിച്ചു

Facebook Comments Box

By admin

Related Post