Tue. May 14th, 2024

കേരളത്തിലാകെ ‘ലുലു’ മയം; കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ലുലു മാള്‍

By admin Jan 4, 2024
Keralanewz.com

കേരളത്തിലെ വിവിധസ്ഥലങ്ങളില്‍ ലുലു മാള്‍ ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. കൊച്ചി, തിരുവനന്തപുരം, തൃപ്രയാര്‍ എന്നിവിടങ്ങള്‍ക്കു പുറമെ അടുത്തിടെ പാലക്കാടും മാള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

മാങ്കാവ് (കോഴിക്കോട്), തിരൂര്‍, കോഴിക്കോട്, കോട്ടയം, പെരിന്തല്‍മണ്ണ, തൃശൂര്‍ എന്നിവിടങ്ങളില്‍ പുതിയ മാളുകള്‍ തുറക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

2024 ല്‍ തന്നെ കോഴിക്കോട് മാങ്കാവ് ലുലുമാള്‍ തുറക്കുമെന്ന് ലുലു ഇന്ത്യ ഷോപ്പിംഗ് മാള്‍ വിഭാഗം ഡയറക്ടര്‍ ഷിബു ഫിലിപ്‌സ് അറിയിച്ചു. തുടര്‍ന്ന് കോട്ടയം, തിരൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും ആരംഭിക്കും. കൂടാതെ തൃശ്ശൂരും കോഴിക്കോടും ഈ വര്‍ഷം പുതിയ മാളുകള്‍ ആരംഭിക്കാനും സാധ്യതയുണ്ട്.

എത്ര മാള്‍ തുറന്നാലും തിരക്ക് തുടരുന്നത് ജനങ്ങളുടെ ഇടയിലെ ലുലു മാളിന്റെ സ്വീകാര്യത വ്യക്തമാക്കുന്നതാണ്. കൊച്ചിയിലെ ലുലു മാള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ആണ്.

.

Facebook Comments Box

By admin

Related Post