Sun. May 5th, 2024

ഭാഗ്യാ സുരേഷിന്റെ വിവാഹത്തില്‍ മോഹൻലാല്‍ ധരിച്ച അത്യാഡംബര വാച്ച്‌; വില കേട്ടാല്‍ ഞെട്ടും

By admin Jan 20, 2024
Keralanewz.com

മലയാളികള്‍ക്കിയടില്‍ ഏറെ ചർച്ചയായ വിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം. മലയാള സിനിമാ മേഖലയിലെ താര രാജാക്കന്മാരെല്ലാം എത്തിയ വിവാഹം സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായിരുന്നു.

ഓരോ ദിവസവും വിവാഹ വിശേഷങ്ങള്‍ പുറത്തുവന്നുക്കൊണ്ടിരിക്കുകയാണ്. വിവാഹ ദിനത്തില്‍ താരങ്ങളുടെ വസ്ത്രങ്ങളും മേക്കപ്പുമെല്ലാം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. മോഹൻലാല്‍ ധരിച്ച ആഡംബര വാച്ചിനെ കുറിച്ചാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങള്‍ ചർച്ച ചെയ്യുന്നത്.

അത്യാഡംബര വാച്ച്‌ ധരിച്ചാണ് മോഹൻലാല്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. റോളക്സ് ബ്രാന്റിന്റെ ജിഎംടി മാസ്റ്റർ വാച്ചാണ് മോഹൻലാല്‍ ധരിച്ചിരുന്നത്. ഗോള്‍ഡ് നിറത്തിലുള്ള വാച്ചിന് 37, 67,733 രൂപയാണ് വില. വാച്ചിന്റെ വില കേട്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. പൊതുവെ വിലകൂടിയ ആഡംബര വാച്ചുകളാണ് മോഹൻലാല്‍ ഉപയോഗിക്കുന്നത്.

പല മോഡലിലുള്ള പല വിലയിലുള്ള വാച്ചുക‌ള്‍ മോഹൻലാലിനുണ്ട്. കോടികള്‍ വിലമതിക്കുന്ന വാച്ചുകളാണ് താരത്തിനുള്ളത്. പൊതു ചടങ്ങുകളിലും അഭിമുഖങ്ങളിലും ആഡംബര വാച്ച്‌ ധരിച്ചെത്തുന്ന താരത്തിന്റെ വാച്ച്‌പ്രേമം ആരാധകർക്കിടയില്‍ വലിയ ‌ശ്രദ്ധേയമാകാറുണ്ട്.

Facebook Comments Box

By admin

Related Post