Kerala NewsLocal NewsPolitics

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; കാസര്‍ഗോഡ് സ്വദേശി ജെയ്സണ്‍ കീഴടങ്ങി

Keralanewz.com

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയല്‍ കാർഡ് കേസില്‍ കാസർഗോഡ് സ്വദേശി ജെയ്സണ്‍ കീഴടങ്ങി. കേസിലെ മുഖ്യപ്രതിയാണ് കീഴടങ്ങിയ കാസർഗോഡ് ഈസ്റ്റ് ഇലേരി മണ്ഡലം വൈസ് പ്രസിഡന്റായ ജെയ്സണ്‍ .

കോടതി നിർദ്ദേശ പ്രകാരമാണ് കീഴടങ്ങല്‍. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജരേഖയുണ്ടാക്കിയത് ജെയ്സണാണ്. അതേസമയം, കീഴടങ്ങിയാല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.

നേരത്തെ, വ്യാജ തിരിച്ചറിയല്‍ കാർഡ് നിർമ്മിക്കാൻ ‘ആപ്പ്’ നിർമ്മിച്ചവരില്‍ ഒരാളായ രാകേഷ് അറസ്റ്റിലായിരുന്നു. മുഖ്യപ്രതിയായ ജയ്സണിനെ ആപ്പ് നിർമ്മിക്കാൻ സഹായിച്ചത് രാകേഷായിരുന്നുവെന്നാണ് അന്ന് പോലീസ് കണ്ടെത്തിയിരുന്നത്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് പ്രതിയെ പിടികൂടിയത്.

Facebook Comments Box