Mon. May 20th, 2024

കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍, ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിന് പദ്ധതികള്‍ ; സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി കൂടി

By admin Feb 1, 2024
Keralanewz.com

ന്യൂഡല്‍ഹി: ഈ സര്‍ക്കാര്‍ പാവപ്പെട്ടവര്‍, യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍.

കാര്‍ഷിക മേഖലയക്ക് വലിയ ഊന്നല്‍ നല്‍കുന്നതായും ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.

4 കോടി കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് നല്‍കി. 1361 ഗ്രാമീണ ചന്തകളെ നവീകരിച്ചു. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ കാര്‍ഷിക രംഗത്ത് യാഥാര്‍ത്ഥമാക്കി. ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും പറഞ്ഞു. ഒരു രാജ്യം ,ഒരു മാര്‍ക്കറ്റ് എന്ന ലക്ഷ്യത്തില്‍ ജി.എസ്.ടി. യ്ക്ക് വലിയ പങ്കുണ്ട്. 43 കോടി മുദ്രാവായ്പകളാണ് അനുവദിച്ചതെന്നും പറഞ്ഞു.

വിശ്വകര്‍മ യോജനയിലൂടെ കരകൗശല തൊഴിലാളികള്‍ക്ക് സഹായം എത്തിച്ചു. സമുദ്ര ഉല്‍പന്നങ്ങളുടെ കയറ്റുമതി കൂട്ടും. 2014 ന് ശേഷം സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിച്ചെന്നും മത്സ്യസമ്ബദ് പദ്ധതി വിപുലമാക്കുമെന്നും 5 ഇന്റ്‌ഗ്രേറ്റഡ് മത്സ്യപാര്‍ക്കുകള്‍ കൊണ്ടുവരുമെനന്നും പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാനായെന്ന് കേന്ദ്ര ധനമന്ത്രി.

കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയിലും പ്രധാനമന്ത്രി ആവാസ യോജനയിലൂടെ 3 കോടി വീടുകള്‍ യാഥാര്‍ത്ഥ്യമാക്കനായി. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ രണ്ടുകോടി വീടുകള്‍ കൂടി നല്‍കും. ഒരു കോടി വീടുകളില്‍ കൂടി സോളാര്‍ പദ്ധതി കൊണ്ടുവരുമെന്നും പറഞ്ഞു.

Facebook Comments Box

By admin

Related Post