Sun. May 5th, 2024

ബജറ്റ് നിരാശജനകം; കാര്യമായൊന്നുമില്ലാത്ത പ്രസംഗം; ബി ജെ പി സര്‍ക്കാരിന്റെ അവസാന ബജറ്റെന്ന് ശശി തരൂര്‍

By admin Feb 2, 2024
Keralanewz.com

ന്യൂഡല്‍ഹി; നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത് ഇടക്കാല ബഡ്ജറ്റ് മാത്രമല്ല ബിജെ പി സര്‍ക്കാരിന്റെ അവസാന ബഡ്ജറ്റ് കൂടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി.

അതില# സംശയമില്ലസര്‍ക്കാരിന്റെ ആശയങ്ങളെല്ലാം അവസാനിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണത്തേത്ത് ബജറ്റുകളുടെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പ്രസംഗമായിരുന്നു. കാര്യമായി ഒന്നും അതിലുണ്ടായിരുന്നില്ല. നടപ്പാക്കുന്നതിനെ കുറിച്ച്‌ ധാരണയില്ലാത്തതുമായ പ്രസംഗം.അവര്‍ വിദേശനിക്ഷേപത്തിനെ കുറിച്ച്‌ സംസാരിച്ചത് നിക്ഷേപം ഗണ്യമായി കുറഞ്ഞുവെന്നത് അംഗീകരിക്കാതെയാണ്. ബജറ്റ് നിരാശജനകമാണെന്നും അദ്ദേഹം പറഞ്ഞു.
അവര്‍ ഒത്തിരിക്കാര്യങ്ങളെ കുറിച്ച്‌ അവ്യക്തമായ ഭാഷയില്‍ ആത്മവിശ്വാസം പ്രതീക്ഷ എന്നിങ്ങനെ വാക്കുകള്‍ ഉപയോഗിച്ച്‌ സംസാരിച്ചു. അതേ സമയംകണക്കുകളുടെ കാര്യത്തിലേക്ക് വരുമ്ബോള്‍ ഒന്നുമില്ലായിരുന്നു.

Facebook Comments Box

By admin

Related Post