Sun. May 19th, 2024

ടെന്‍ഡറില്‍ പങ്കെടുക്കാതെ വിതരണക്കാര്‍ സപ്ലൈകോ ശാലകള്‍ കാലി; പൂട്ടില്ലെന്ന ഉറപ്പുമായി മന്ത്രി!

By admin Feb 12, 2024
Keralanewz.com

തിരുവനന്തപുരം: സംസ്‌ഥാനത്തെമ്ബാടും സൈപ്ലകോ വില്‍പ്പനശാലകളും മാവേലി സ്‌റ്റോറുകളും കാലിയാകുന്നു. നിത്യോപയോഗസാധനങ്ങളില്‍ മിക്കതുമില്ലാതെ, പല ഔട്ട്‌ലെറ്റുകളും പേരിനു മാത്രമാണു പ്രവര്‍ത്തിക്കുന്നത്‌.

സാധനങ്ങള്‍ക്കു ക്ഷാമമുണ്ടെങ്കിലും വില്‍പ്പനശാലകള്‍ പൂട്ടില്ലെന്നാണു മന്ത്രി ജി.ആര്‍. അനിലിന്റെ നിലപാട്‌.
കുടിശിക ലഭിക്കാത്തതിനാല്‍ വിതരണക്കാര്‍ ടെന്‍ഡറില്‍ പങ്കെടുക്കാത്തതാണു പ്രതിസന്ധി രൂക്ഷമാക്കിയത്‌. കുടിശികത്തുക ലഭിക്കാതെ സപ്ലൈകോയ്‌ക്കു ചരക്കെത്തിക്കേണ്ടെന്നാണ്‌ ഇതരസംസ്‌ഥാന കര്‍ഷകരുടെയും മില്‍ ഉടമകളുടെയും തീരുമാനം. എന്നാല്‍, വിതരണക്കാര്‍ ടെന്‍ഡറില്‍ പങ്കെടുക്കാത്തതിനെക്കുറിച്ച്‌ അറിയില്ലെന്നാണു മന്ത്രി അനിലിന്റെ മറുപടി.സപ്ലൈകോയില്‍ ഓണക്കാലത്തു തുടങ്ങിയ ക്ഷാമം ഇപ്പോഴും തുടരുന്നു. 13 ഇനം സബ്‌സിഡി സാധനങ്ങളില്‍ ഒന്നുപോലുമില്ല. മിക്ക വില്‍പ്പനശാലകളിലും ശബരി ഉത്‌പന്നങ്ങള്‍ മാത്രമാണുള്ളത്‌. വിതരണക്കാര്‍ക്കും കര്‍ഷകര്‍ക്കും 800 കോടിയോളം രൂപ കുടിശികയാണ്‌. ആന്ധ്രാപ്രദേശ്‌, കര്‍ണാടക, തമിഴ്‌നാട്‌ സംസ്‌ഥാനങ്ങളില്‍നിന്നു സാധനങ്ങള്‍ എത്തിക്കുന്ന വിതരണക്കാര്‍ കഴിഞ്ഞ 29-നു നടന്ന ടെന്‍ഡറില്‍ പങ്കെടുത്തില്ല. സബ്‌സിഡി ഇനങ്ങള്‍ക്കു പുറമേ നാല്‍പ്പതിലധികം സാധനങ്ങളുടെ ടെന്‍ഡറാണു ക്ഷണിച്ചത്‌. കുടിശികയുടെ പകുതിയെങ്കിലും നല്‍കിയാല്‍ ടെന്‍ഡറില്‍ പങ്കെടുക്കാമെന്നു വിതരണക്കാര്‍ അറിയിച്ചിരുന്നു. ധനവകുപ്പില്‍നിന്നു 300 കോടി രൂപയെങ്കിലും ലഭിച്ചാലേ സപ്ലൈകോയ്‌ക്ക്‌ പിടിച്ചുനില്‍ക്കാനാവൂ

Facebook Comments Box

By admin

Related Post