Tue. May 7th, 2024

മോദി ഭക്ഷണം കഴിക്കാന്‍ വിളിച്ചാല്‍ ഞാനും പോകും: കെ. മുരളീധരന്‍

By admin Feb 12, 2024
Keralanewz.com

കോഴിക്കോട്‌: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നില്‍ പങ്കെടുത്ത എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ ന്യായീകരിച്ച്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കെ.

മുരളീധരന്‍. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിന്റെ പേരില്‍ ്രേപമചന്ദ്രനെ സംഘിയാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.
നാളെ പ്രധാനമന്ത്രി ഭക്ഷണം കഴിക്കാന്‍ ന്നെ വിളിച്ചാലും പോകും. രാഷ്‌ട്രീയം വേറെ വ്യക്‌തിബന്ധം വേറെ. വ്യക്‌തിപരമായി ആര്‌ വിളിച്ചാലും പോകും.
സഭക്ക്‌ അകത്തും പുറത്തും മോദി സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച വ്യക്‌തിയാണു പ്രേമചന്ദ്രന്‍. പ്രധാനമന്ത്രിയുടെ ക്ഷണം എം.പിയെന്ന നിലയില്‍ സ്വീകരിച്ചതിന്റെ പേരില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post