Thu. May 16th, 2024

നിയമസഭയില്‍ വിശ്വാസവോട്ട് തേടിയുള്ള പ്രമേയം അവതരിപ്പിച്ച്‌ അരവിന്ദ് കേജ്രിവാള്‍

By admin Feb 17, 2024
Keralanewz.com

ന്യൂഡല്‍ഹി ; മദ്യനയ കേസില്‍ അറസ്റ്റിലാകുമെന്ന ഊഹപോഹങ്ങള്‍ക്കിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടാനുള്ള പ്രമേയം അവതരിപ്പിച്ചു.

നാളെ പ്രമേയത്തിന്മേയുള്ള ചര്‍ച്ച നടക്കും. അത് വരെ സഭാ നടപടിക്# നിര്‍ത്തിവച്ചിരിക്കുകയാണ്. സര്‍ക്കാരിനെ എന്‍ഫോഴ്‌സമെന്റ് ഏജന്‍സിയെ ഉപയോഗിച്ച്‌ തകര്‍ക്കാനുള്ള നീക്കമാണ് ബി ജെ പി നടത്തുന്നതെന്ന് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. ഇ ഡി കെജ്രിവാലിന് നല്‍കിയ നിര്‍ദേശം അനുസരിച്ച്‌ ഈ മാസം 19 ന് ചോദ്യം ചെയ്യലിനായി ഹാജരാകണം.
അഞ്ചു തവണ നോട്ടിസ് നല്‍കിയിട്ടും കേജ്‌രിവാള്‍ ഹാജരാകാത്തതിനെതിരെ ഇഡി കോടതിയെ സമീപിച്ചിരുന്നു. മധ്യപ്രദേ
ശ് തിരഞ്ഞെടുപ്പ് പ്രചാരണം ചൂണ്ടിക്കാട്ടിയാണ് ആദ്യത്തെ നോട്ടിസില്‍ ഹാജരാകാതിരുന്നത്.

Facebook Comments Box

By admin

Related Post