Fri. May 3rd, 2024

ജനങ്ങളെ കബളിപ്പിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറഞ്ഞ് രാജി വയ്ക്കണം: കേന്ദ്രമന്ത്രി വി. മുരളീധരന്‍

By admin Feb 17, 2024
Keralanewz.com

മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രി അഴിമതി കാണിച്ചു എന്ന കമ്ബനി വകുപ്പിന്റെ കണ്ടെത്തല്‍ പ്രഥമ ദൃഷ്ടിയാല്‍ ശരിവയ്ക്കുകയാണ് കർണാടക ഹൈക്കോടതി ചെയ്തിരിക്കുന്നത്.

ജനങ്ങളെ കബളിപ്പിച്ചതില്‍ മാപ്പ് പറയണമെന്നും മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍.

നരേന്ദ്ര മോദി വേട്ടയാടുന്നുവെന്നും മുഖ്യമന്ത്രിയ വേട്ടയാടുന്നു എന്നൊക്കെയുള്ള വാദങ്ങള്‍ ഹൈക്കോടതി വിധിയോടെ പ്രസക്തമാകുകയാണ്. ഇത്തരം വാദങ്ങള്‍ വിലപ്പോകില്ല. മുഖ്യമന്ത്രി ഈ കേസില്‍ കക്ഷിയല്ലെങ്കില്‍ സര്‍ക്കാരിലെ ചില നിയമ വിദഗ്ദര്‍ ഈ കേസ് നടക്കുന്ന സമയത്ത് ബാംഗ്ലൂരില്‍ പോയത് എന്തിനാണ്? മുഖ്യമന്ത്രിയുടെ മകള്‍ കാനഡയില്‍ ഒരു പുതിയ കമ്ബനി തുടങ്ങിയതും അതിന്റെ മുതല്‍മുടക്കും ദുരൂഹമാണ്.

ഈ കേസില്‍നിന്ന് രക്ഷപ്പെടാന്‍ ഇരവാദമുന്നയിച്ച മുഖ്യമന്ത്രിയും സിപിഎമ്മും ജനങ്ങളോട് മാപ്പ പറയണം. മുഖ്യമന്ത്രി അഴിമതി കാണിച്ചുവെന്ന് കമ്ബനി വകുപ്പിന്റെ കണ്ടെത്തല്‍ ഹൈക്കോടതി ശരിവച്ചിരിക്കുകയാണ്. ധാര്‍മ്മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി മാപ്പു പറഞ്ഞ് രാജിവയ്ക്കണം.

സേവനം നല്‍കാതെ സി.എം.ആർ.എല്ലില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് എക്സാലോജിക് കമ്ബനി അന്വേഷണം നേരിടുന്നത്. എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എക്‌സാലോജിക് കമ്ബനി കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയാണ് ഇന്നത്തെ വിധി പ്രസ്താവനയില്‍ ജസ്റ്റിസ് എം നാഗപ്രസന്ന തള്ളിയത്.

Facebook Comments Box

By admin

Related Post