Fri. May 3rd, 2024

ടിപി ചന്ദ്രശേഖരൻ വധക്കേസില്‍ അപ്പീല്‍ നല്‍കാൻ പ്രതികള്‍ക്ക് അവകാശമുണ്ട്; മന്ത്രി പി.രാജീവ്

By admin Feb 19, 2024
Keralanewz.com

ടിപി ചന്ദ്രശേഖരൻ വധക്കേസില്‍ അപ്പീല്‍ നല്‍കാൻ പ്രതികള്‍ക്ക് അവകാശമുണ്ടെന്നും ഉത്തരവ് വിശദമായി മനസിലാക്കിയിട്ടില്ലെന്നും മന്ത്രി പി.രാജീവ്.

വിചാരണ കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനോടാണ് രാജീവിന്റെ പ്രതികരണം.

ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ വിചാരണ കോടതി ശിക്ഷാവിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. ഹൈക്കോടതി കുഞ്ഞനന്തൻ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിധിയാണ് ശരിവെച്ചത്. അതേസമയം ഹൈക്കോടതി കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണ കോടതിയുടെ വിധി റദ്ദാക്കി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും പി മോഹനനൻ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് കെകെ രമയും പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന സർക്കാരും സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.

Facebook Comments Box

By admin

Related Post