Tue. May 21st, 2024

ടി.പി വധക്കേസ്: ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

By admin Feb 21, 2024
Keralanewz.com

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം നേതാക്കള്‍ കോടതിയില്‍ കീഴടങ്ങി.

പത്താംപ്രതി കെ.കെ കൃഷ്ണന്‍, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ് കീഴടങ്ങിയത്. ആംബുലന്‍സിലാണ് ജ്യോതി ബാബു മാറാട് പ്രത്യേക കോടതിയില്‍ എത്തിയത്.

സിപിഎം വടകര കുന്നമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗമാണ് കെ.കെ കൃഷ്ണന്‍. കുന്നോത്ത്പറമ്ബ് ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു ജ്യോതി ബാബു. വിചാരണ കോടതി തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചിരുന്നു. എന്നാല്‍ ഇവര്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഇരുവര്‍ക്കുമെതിരായ ഗൂഢാലോചന കുറ്റത്തിന് തെളിവുണ്ടെന്ന് കണ്ടെത്തി. ജാമ്യാമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു. കോടതിയില്‍ ഹാജരായ പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. ഇവരെ 26ന് ഹൈക്കോടതിയില്‍ ഹാജരാക്കും. ഇവരുടെ ശിക്ഷയില്‍ അന്ന് വാദം കേള്‍ക്കും.

ടി.പി വധക്കേസില്‍ സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പി.കെ കുഞ്ഞനന്തന്‍ അടക്കമുള്ളവരുടെ ശിക്ഷ കഴിഞ്ഞ ദിവസമാണ് കോടതി ശരിവച്ചത്.

Facebook Comments Box

By admin

Related Post