Wed. May 1st, 2024

സപ്ലൈകോ ഔട്ട്‌ലറ്റുകളില്‍ മാധ്യമങ്ങളെ പ്രവേശിപ്പിക്കരുത്; വിചിത്ര ഉത്തരവുമായി സര്‍ക്കാര്‍

By admin Feb 21, 2024
Keralanewz.com

തിരുവനന്തപുരം: സ്‌പ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങള്‍ പലതുമില്ലാത്ത സാഹചര്യഹങ്ങള്‍ നിലനില്‍ക്കുന്നു.

മാധ്യമങ്ങളെ ഔട്ട്‌ലറ്റുകളില്‍ പ്രവേശിപ്പിക്കരുതെന്നും ദൃശ്യങ്ങളെടുക്കാന്‍ അ ുവദിക്കരുതെന്നും ഉത്തരവ് നല്‍കി സപ്ലൈകോ എം ഡി ശ്രീരാം വെങ്കിട്ടരാമന്‍.സബ്‌സിഡി തുക കുറക്കുന്നതിനായുള്ള മന്ത്രി സഭാ തീരിമാനപ്രകാരം ബുധനാഴ്ച്ച മുതല്‍ കൂടി വില ഔട്ട്‌ലറ്റുകളില്‍ പ്രാബല്യത്തിലെത്തി. ഇതിന് മുമ്ബാണ് ഈ സര്‍ക്കുലര്‍ ഇറക്കിയത്.

സപ്ലൈകോയുടെ പ്രതിഛായയും പ്രശസ്തിയും കളങ്കപ്പെടുത്താന്‍ ബോധപൂര്‍വ്വമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വ്യവസായത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ തന്നെ അനുമതി ഇല്ലാതെ മാധ്യമങ്ങള്‍ ഉള്‍പ്പടെ പുറത്തുനിന്നുള്ള വര്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് അനുവദിക്കരുത്.
സപ്ലൈകോയെക്കുറിച്ചുള്ള ധാരണകള്‍ കൂടുതല്‍ മോശമാക്കുമെന്നതിനാല്‍ ജീവനക്കാര്‍ അത്തരത്തിലുള്ള അഭിമുഖങ്ങള്‍ നല്‍കരുത്. ഇക്കാര്യങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്തണം. നിര്‍ദേശങ്ങള്‍ പാലക്കാത്ത പക്ഷം കടുത്ത അച്ചടക്ക നടപടികളുണ്ടാകും.

Facebook Comments Box

By admin

Related Post