Mon. May 6th, 2024

ഉയര്‍ന്ന താപനില: എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By admin Feb 22, 2024
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ പകല്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ താപനില 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Facebook Comments Box

By admin

Related Post