Mon. May 20th, 2024

കൊക്കോ’കോള്‌ ‘ കൊക്കോ വില സര്‍വകാല റെക്കോഡില്‍

By admin Mar 1, 2024
Keralanewz.com

തൊടുപുഴ: സാധാരണക്കാരുടെ കൈത്താങ്ങായ കൊക്കോയുടെ വില സര്‍വകാല റെക്കോഡില്‍. ഒരു കിലോ ഉണങ്ങിയ കൊക്കോ പരിപ്പിന്‌ 495-500 (മുരിക്കാശേരി മാര്‍ക്കറ്റ്‌) രൂപയാണ്‌ ഇന്നലത്തെ വില.

പച്ചക്കുരുവിന്‌ 190-200 രൂപയാണ്‌ മാര്‍ക്കറ്റ്‌ വില. ഉത്‌പാദനം ഗണ്യമായി കുറഞ്ഞതാണ്‌ വില റെക്കോഡില്‍ എത്താന്‍ കാരണം.
1980 കാലഘട്ടങ്ങളിലാണ്‌ ഹൈറേഞ്ചിന്റെ മണ്ണില്‍ കൊക്കോയ്‌ക്ക്‌ സ്‌ഥാനം കിട്ടുന്നത്‌. ചോക്ലേറ്റ്‌ ഉള്‍പ്പെടെയുള്ള ബേക്കറി വിഭവങ്ങളില്‍ ഇടം പിടിച്ചതോടെയാണ്‌ കാര്‍ഷിക വിളയായി കൊക്കോ പരിണമിക്കുന്നത്‌. ഒരു വിധം കരുത്തുള്ള മരത്തില്‍നിന്നു പറിച്ചെടുക്കുന്ന 15 കായ്‌കള്‍ കൊണ്ട്‌ ഒരു കിലോ ഉണക്ക പരിപ്പ്‌ ഉല്‌പാദിപ്പിക്കാം. പഴുപ്പ്‌ ആരംഭിച്ച്‌ തുടങ്ങിയ കൊക്കോയാണ്‌ പറിച്ചെടുക്കേണ്ടത്‌. ഇവ വെള്ളം ചേര്‍ത്തു പുളിപ്പിച്ച ശേഷം ചാക്കില്‍ കെട്ടിവച്ച്‌ വെള്ളം വാര്‍ന്നു പോകാന്‍ അനുവദിക്കണം. ഇതിനു ശേഷം ഉണക്കിയെടുത്താല്‍ മാത്രമേ നല്ല തവിട്ടു നിറവും ഗുണമേന്‍മയും ലഭിക്കൂ. ഇങ്ങനെ തയാറാക്കുന്ന കൊക്കോ പരിപ്പിന്‌ ഉയര്‍ന്ന വിലയും കിട്ടും. അതേസമയം അഴുകല്‍ രോഗവും മഞ്ഞളിപ്പുമെല്ലാം കൃഷിക്ക്‌ ഭീഷണി ഉയര്‍ത്തുന്നുണ്ട്‌. എലി, അണ്ണാന്‍, മരപ്പെട്ടി തുടങ്ങിയവ കായകള്‍ തിന്നു നശിപ്പിക്കുന്നതും വ്യാപകമാണ്‌.

Facebook Comments Box

By admin

Related Post