Sun. May 19th, 2024

കൊളീജിയം ശിപാര്‍ശ , കേരള ഹൈക്കോടതിയിലേക്ക്‌ 6 ജഡ്‌ജിമാര്‍കൂടി

By admin Mar 13, 2024
Keralanewz.com

കൊച്ചി: കേരള ഹൈക്കോടതിയില്‍ ആറു ജഡ്‌ജിമാരെ നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയത്തിന്റെ ശിപാര്‍ശ. അബ്‌ദുള്‍ ഹക്കിം മുല്ലപ്പള്ളി, വി.എം.

ശ്യാംകുമാര്‍, ഹരിശങ്കര്‍ വി. മേനോന്‍, എസ്‌. മനു, എസ്‌. ഈശ്വരന്‍, പി.എം. മനോജ്‌ എന്നിവരെയാണു കൊളീജിയം ശിപാര്‍ശ ചെയ്‌തത്‌.
ഏഴ്‌ അഭിഭാഷകരുടെ പേരുകളായിരുന്നു കേരള ഹൈക്കോടതി കൊളീജിയം സുപ്രീം കോടതി കൊളീജിയത്തിനു നല്‍കിയത്‌. അതിലെ ഏക വനിതാ പ്രാതിനിധ്യമായിരുന്ന അഡ്വ.വി. ശ്രീജയുടെ പേരു സുപ്രീം കോടതി കൊളീജിയം അംഗീകരിച്ചില്ല.
സുപ്രീം കോടതി കൊളീജിയത്തിന്റെ ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ട്‌. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച പട്ടിക രാഷ്‌ട്രപതിക്കു സമര്‍പ്പിക്കും. രാഷ്‌ട്രപതിയാണു നിയമന വിജ്‌ഞാപനം പുറപ്പെടുവിക്കുന്നത്‌.
സുപ്രീം കോടതി കൊളീജിയം ശിപാര്‍ശ ചെയ്‌ത എസ്‌. മനു കേന്ദ്രസര്‍ക്കാരിന്റെ അസിസ്‌റ്റന്‍ഡ്‌ സോളിസിറ്റര്‍ ആണ്‌.
പി.എം മനോജാണ്‌ ഏക പട്ടികജാതി പ്രാധിനിത്യം. എസ്‌. ഈശ്വരന്‍ തമിഴ്‌ ബ്രാഹ്‌മണ വിഭാഗത്തില്‍പ്പെടുന്നു.

Facebook Comments Box

By admin

Related Post