Sun. May 19th, 2024

ഇടുക്കിയെ വിറപ്പിച്ച്‌ കട്ടക്കൊമ്ബനും ഒറ്റക്കൊമ്ബനും; മൂന്നാറിലും നേര്യമംഗലത്തും വീണ്ടും കാട്ടാനയിറങ്ങി

By admin Mar 13, 2024
Keralanewz.com

ഇടുക്കി: മൂന്നാറിലും നേര്യമംഗലത്തും വീണ്ടും കാട്ടാനയിറങ്ങി. കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട നേര്യമംഗലം കാഞ്ഞിരവേലിയില്‍ രാത്രിയിറങ്ങിയ ആന പുലര്‍ച്ചെയോടെ കാടുകയറി.

ഇന്ദിര എന്ന വയോധിക കൊല്ലപ്പെട്ട സ്ഥലത്തിനു സമീപമാണ് ആന എത്തിയത്. വ്യാപകമായി കൃഷി നശിപ്പിച്ചു. ‘ഒറ്റക്കൊമ്ബന്‍’ എന്ന ആനയാണ് ജനവാസ മേഖലയില്‍ എത്തിയത്.

മൂന്നാര്‍ സെവന്‍മല എസ്‌റ്റേറ്റ് പാര്‍വതി ഡിവിഷനിലും കാട്ടാന ഇറങ്ങി. ലയങ്ങളുടെ സമീപത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ‘കട്ടക്കൊമ്ബന്‍’ എന്ന് വിളിപ്പേരുഒള്ള ആന രാവിലെ എട്ടുമണിയോടെയാണ് ജനവാസ മേഖലയില്‍ എത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി യൂണിറ്റ് എത്തി ആനയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിലാണ്. ആന മദപ്പാടിലാണെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടാന ഇപ്പോഴും ജനവാസ മേഖലയിലൂടെ അലഞ്ഞുനടക്കുകയാണ്. ഭീതിയിലാണ് ജനങ്ങള്‍.

ഇന്നലെ ജനവാസ മേഖലയില്‍ പടയപ്പയും എത്തിയിരുന്നു. ഇടുക്കിയില്‍ വന്യജീവി ആക്രമണം തടയാന്‍ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ നിരവധി തീരുമാനങ്ങള്‍ എടുത്തിരുന്നു.

Facebook Comments Box

By admin

Related Post