Mon. May 20th, 2024

ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ നിര്‍ധന സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി നല്‍കും : രാഹുല്‍ ഗാന്ധി

By admin Mar 14, 2024
Keralanewz.com

മുക്കം: 2024ലെ തെരഞ്ഞെടുപ്പില്‍ ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ ഇന്ത്യയിലെ പാവപ്പെട്ട കുടുംബത്തിലെ സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ കൈത്താങ്ങ് പദ്ധതിയിലുള്‍പ്പെടുത്തി വയനാട് ലോക്സഭ മണ്ഡലത്തില്‍ നിർമിച്ച 14 വീടുകളുടെ താക്കോല്‍ദാന ചടങ്ങ് മുക്കത്ത് ഓണ്‍ലൈൻ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പാവപ്പെട്ട സ്ത്രീകളുടെ ഉന്നമനത്തിന് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ സുപ്രധാനമായ വാഗ്ദാനമാണിതെന്നും രാജ്യത്തെ മുഴുവൻ സ്ത്രീകളും ഒരുലക്ഷം രൂപയെങ്കിലും വാർഷിക വരുമാനമുള്ളവരാണെന്ന് ഉറപ്പാക്കാൻ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട സ്ത്രീകളുടെ ഉന്നമനത്തിനും തൊഴിലുമായി ബന്ധപ്പെട്ട് അവർ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് കോണ്‍ഗ്രസ് ഇൗ തീരുമാനമെടുത്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മണിപ്പൂരില്‍നിന്ന് മഹാരാഷ്ട്രയിലേക്കുള്ള ന്യായ് യാത്ര ഈ മാസം 17ന് അവസാനിക്കുമെന്നും യാത്രയിലായതിനാലാണ് ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. താക്കോല്‍ ഏറ്റുവാങ്ങാനെത്തിയ കുടുംബങ്ങളിലെ കുട്ടികളോട് അദ്ദേഹം കുശലാന്വേഷണം നടത്തി.

Facebook Comments Box

By admin

Related Post