Mon. May 20th, 2024

പേടിഎം ഇടപാടുകള്‍ക്ക് ഇന്നുമുതല്‍ നിയന്ത്രണം; ഏതൊക്കെ സേവനങ്ങളെ ബാധിക്കും?

By admin Mar 15, 2024
Keralanewz.com

ന്യൂഡല്‍ഹി: പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിന് (പിപിബിഎല്‍) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഇന്നുമുതല്‍ നിരവധി പേടിഎം സേവനങ്ങള്‍ ലഭ്യമാകില്ല.

ഈ വര്‍ഷം ജനുവരി 31ന് തുടര്‍ച്ചയായ ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പേടിഎമ്മിന് ആര്‍ബിഐ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

2024 ഫെബ്രുവരി 29ന് ശേഷം പുതിയ നിക്ഷേപങ്ങളോ ക്രെഡിറ്റോ സ്വീകരിക്കുന്നതില്‍ നിന്ന് പിപിബിഎലിന് ആര്‍ബിഐ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ സമയപരിധി പിന്നീട് 15 ദിവസം കൂടി നീട്ടി മാര്‍ച്ച്‌ 15 വരെയാക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുകഏറ്റവും പുതിയ വാര്‍ത്തകള്‍

പേടിഎം ബാങ്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഏതൊക്കെ സേവനങ്ങളെ ബാധിക്കും?

ഉപയോക്താക്കള്‍ക്ക് പേടിഎം പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാവില്ല. എന്നാല്‍ അക്കൗണ്ടിലുള്ള പണം പിന്‍വലിക്കാനും ട്രാന്‍സ്ഫര്‍ ചെയ്യാനുമാകും. പാര്‍ട്നര്‍ ബാങ്കുകളില്‍നിന്ന് റീഫണ്ട്, ക്യാഷ്ബാക്ക് എന്നിവയും ലഭിക്കും.

ശമ്ബളം, സര്‍ക്കാര്‍ ധനസഹായം, സബ്സിഡി എന്നിവ പേടിഎം ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കില്ല.

വാലറ്റിലേക്ക് പണം ചേര്‍ക്കാനോ ട്രാന്‍സ്ഫര്‍ ചെയ്യാനോ ആകില്ല. എന്നാല്‍ നിലവില്‍ ബാലന്‍സ് ഉണ്ടെങ്കില്‍ അത് ഉപയോഗിച്ച്‌ പേയ്മെന്റ് നടത്താം.

പേടിഎം ബാങ്ക് ഉപയോഗിച്ച്‌ ഫസ്ടാഗ് റീചാര്‍ജ് ചെയ്യാനാകില്ല.

പേടിഎം ബാങ്ക് അനുവദിച്ച നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് പ്രവര്‍ത്തന രഹിതമാവും.

പേടിഎം പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടിലേക്ക് യുപിഐ, ഐഎംപിഎസ് എന്നിവ ഉപയോഗിച്ചും പണം ട്രാന്‍സ്ഫര്‍ ചെയ്യാനാകില്ല.

Facebook Comments Box

By admin

Related Post