Mon. May 20th, 2024

കരുവന്നൂരില്‍ ഇ.ഡി അന്വേഷണം ഇഴയുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി; കുറ്റപത്രങ്ങള്‍ ഹാജരാക്കണം

By admin Mar 18, 2024
Keralanewz.com

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ.ഡിയുടെ അന്വേഷണം നീണ്ടുപോകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണം.

ഇതുവരെ സമര്‍പ്പിച്ച കുറ്റപത്രങ്ങള്‍ ഹാജരാക്കണമെന്നും കോടതി ഇ.ഡിയോട് ആവശ്യപ്പെട്ടു.

എന്നാല്‍ കോടതി ഇടപെടലുകള്‍ അന്വേഷണത്തില്‍ കാലതാമസമുണ്ടാക്കിയെന്ന് ഇ.ഡി ചൂണ്ടിക്കാട്ടി. .സഹകരണ രജിസ്ട്രാറെ അടക്കം ചോദ്യം ചെയ്യുന്നതില്‍ കോടതി ഇടപെടലുണ്ടായി. രജിസ്ട്രാര്‍ കോടതിയെ സമീപിച്ച്‌ സമന്‍സില്‍ സ്റ്റേ നേടി.സ്റ്റേ നീക്കാന്‍ കോടതിയെ സമീപിക്കും. കേസില്‍ അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം നേരിടുന്ന അലി സാബ്രി നല്‍കിയ ഹര്‍ജിയിലാണ് പരാമര്‍ശം.

അലി സാബ്രിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചുവെന്നും ഇ ഡി വ്യക്തമാക്കി. മറ്റുള്ളവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നു. നിലവില്‍ കരുവന്നൂരിനൊപ്പം 12 സഹകരണ ബാങ്കുകളില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഇ.ഡി മറുപടി നല്‍കി.

Facebook Comments Box

By admin

Related Post