Sun. May 19th, 2024

ഗോപിയാശാന്‍ സ്വീകരിക്കാത്തത് അവണഗനയായി കാണുന്നില്ല ; അതവരുടെ രാഷ്ട്രീയ ബാദ്ധ്യതയെന്ന് സുരേഷ്‌ഗോപി

By admin Mar 19, 2024
Keralanewz.com

തൃശ്ശൂര്‍: ഞാന്‍ മുന്‍ എസ്‌എഫ്‌ഐ ക്കാരനാണെന്നും വീട്ടില്‍ വന്നിട്ടുള്ള എല്ലാ നേതാക്കളെയും രാഷ്ട്രീയത്തിനപ്പുറത്ത് സ്വീകരിച്ചിട്ടുണ്ടെന്നും ബിജെപി നേതാവും നടനുമായ സുരേഷ്‌ഗോപി.

ഗോപിയാശാന്‍ തന്നെ സ്വീകരിക്കാത്തത് അവഗണനയായി കരുതുന്നില്ല അത് അവരുടെ രാഷ്ട്രീയ ബാദ്ധ്യതയാണെന്നും സുരേഷ്‌ഗോപി. കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു സുരേഷ്‌ഗോപിയുടെ പ്രതികരണം.

അദ്ദേഹം അനുവദിച്ചാല്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കുമെന്നും മറ്റുള്ളവര്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ കലാമണ്ഡലം ഗോപിയെ ഇനിയും കാണുമെന്നും അദ്ദേഹത്തിന്റെ സ്‌നേഹം തൊട്ടറിഞ്ഞിട്ടുള്ളയാളാണ് താനെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി. ആലത്തൂരിലെ ഇടതു സ്ഥാനാര്‍ത്ഥി കെ. രാധാകൃഷ്ണന് വോട്ടു ചെയ്യണം എന്നഭ്യര്‍ത്ഥിച്ച്‌ കലാമണ്ഡലം ഗോപി സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയിരുന്നു.

താന്‍ മുന്‍ എസ്‌എഫ്‌ഐക്കാരനാണെന്നത് സിപിഐഎം നേതാവ് എം എ ബേബിക്ക് അറിയാമെന്നും സുരേഷ്ഗോപി പറഞ്ഞു. ഇക്കാര്യം ചോദിച്ചാല്‍ മതിയെന്നും അദ്ദേഹത്തിന്റെ ക്ലാസില്‍ താനിരുന്നിട്ടുണ്ടെന്നും പറഞ്ഞു. തന്റെ വീട്ടിലേക്കും ഒരുപാട് പേര്‍ വോട്ട് തേടി വന്നിട്ടുണ്ട്. വി കെ പ്രശാന്ത്, കെ മുരളീധരന്‍, വിജയകുമാര്‍, ഒ രാജഗോപാല്‍ എല്ലാവരും വന്നിട്ടുണ്ട്. താനവരെ എല്ലാവരെയും സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടില്‍ നിന്നുമായിരുന്നു സുരേഷ്‌ഗോപി ഇന്ന് പ്രചരണം ആരംഭിച്ചത്.

കരുണാകരന്റെ കുടുംബവുമായുള്ള തന്റെ ബന്ധം രാഷ്ട്രീയാതീതമാണ്. അത് തുടരുമെന്നും ബിജെപി നേതൃത്വം അനുവദിച്ചാല്‍ അദ്ദേഹത്തിന്റെ ശവകുടീരം സന്ദര്‍ശിക്കുമെന്നും അവിടേയ്ക്ക് കടന്നുകയറാനില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു. കെ.കരുണാകരന്‍ ജനകീയ നേതാവാണെന്നും അദ്ദേഹത്തോട് കോണ്‍ഗ്രസ് നീതി കാണിച്ചോ എന്ന് അവര്‍ ആത്മപരിശോധന നടത്തണമെന്നും പറഞ്ഞു.

Facebook Comments Box

By admin

Related Post