Wed. May 15th, 2024

തൃശൂര്‍ കേച്ചേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

By admin Mar 19, 2024
Keralanewz.com

തൃശൂർ കേച്ചേരിയില്‍ ഡിവൈഎഫ്‌ഐ പ്രവർത്തകനെ പാർട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കേച്ചേരി മേഖല ഡിവൈഎഫ്‌ഐ പ്രസിഡന്റ് സുജിത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സിപിഐഎം കേച്ചേരി മേഖല ഓഫീസിലാണ് സുജിത്തിനെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം സാമ്ബത്തിക ബാധ്യതയെന്നാണ് പോലീസ് നിഗമനം. സുജിത്തിന്റെ മൃതദേഹം തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Facebook Comments Box

By admin

Related Post