Sat. May 4th, 2024

സംസ്ഥാനത്ത് 2,72,80,160 വോട്ടര്‍മാര്‍; 20 ലക്ഷം പേരെ ഒഴിവാക്കി

By admin Mar 20, 2024
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് 2,72,80,160 വോട്ടര്‍മാര്‍. വോട്ടര്‍പട്ടികയില്‍ നിന്ന് 20 ലക്ഷത്തോളം പേരെ ഒഴിവാക്കി.

മരിച്ചവര്‍, താമസം മാറിയവര്‍, ഇരട്ട കാര്‍ഡുള്ളവര്‍ എന്നിവരെയാണ് ഒഴിവാക്കിയതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

സംസ്ഥാനത്തെ വോട്ടര്‍മാരില്‍ 3,70,933 പേര്‍ കന്നി വോട്ടര്‍മാരാണ്. 85 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ 2,49,960 പേരും 100 വയസ്സിന് മുകളിലുള്ള 2,999 വോട്ടര്‍മാരും സംസ്ഥാനത്തുണ്ട്. ആകെ 25,358 ബൂത്തുകളാണുള്ളത്.

സമൂഹ മാധ്യമങ്ങളിലുടെ വ്യാജ പ്രചാരണം നടത്തുന്നവരെ ശക്തമായി നേരിടും. ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ നോഡല്‍ ഓഫീസര്‍ ആയിരിക്കും. കോഴിക്കോട് ബേപ്പൂരില്‍ ഒരാള്‍ക്ക് രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിച്ചതില്‍ കര്‍ശന നടപടി സ്വീകരിക്കും. വോട്ടര്‍ പട്ടികയില്‍ തെറ്റുകളുണ്ടെന്ന വരുത്തിതീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Facebook Comments Box

By admin

Related Post