Sat. May 4th, 2024

ഗ്യാലനേജ് ഫീസ് പിൻവലിക്കണം, ഇല്ലെങ്കില്‍ കുടിപ്പിച്ച്‌ കിടത്തേണ്ടി വരും; എക്‌സൈസ് മന്ത്രിക്ക് ബെവ്‌കോ എംഡിയുടെ കത്ത്

By admin Apr 1, 2024
Keralanewz.com

തിരുവനന്തപുരം: ബജറ്റില്‍ വർദ്ധിപ്പിച്ച ഗ്യാലനേജ് ഫീസ് പിൻവലിച്ചില്ലെങ്കില്‍ ബെവ്‌കോ കടുത്ത നഷ്ടത്തിലേക്ക് പോകുമെന്ന് ബെവ്‌കോ എംഡി.

ഇതുസംബന്ധിച്ച കത്ത് എക്‌സൈസ് മന്ത്രി എം.ബി രാജേഷിന് ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത കൈമാറി. 300 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് ബജറ്റില്‍ ഗ്യാലനേജ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചത്. ഇത് കുറച്ചില്ലെങ്കില്‍ ബെവ്‌കോയ്‌ക്ക് പിടിച്ച്‌ നില്‍ക്കണമെങ്കില്‍ മദ്യവില വീണ്ടും കൂട്ടേണ്ടി വരും.

വെയർ ഹൗസുകളില്‍ നിന്നും ഔട്ട്‌ലെറ്റുകളിലേക്ക് മദ്യം മാറ്റുമ്ബോള്‍ ബെവ്‌കോ സർക്കാരിന് നല്‍കേണ്ട നികുതിയാണ് ഗ്യാലനേജ് ഫീസ്. കഴിഞ്ഞ സാമ്ബത്തിക വർഷം ലിറ്ററിന് 5 പൈസയായിരുന്നത് ഇന്ന് മുതല്‍ 10 രൂപയായി ഉയർന്നു. ഇതുവഴി 300 കോടിയുടെ നഷ്ടം ബെവ്‌കോയ്‌ക്ക് ഉണ്ടാകുമെന്നാണ് എംഡി സർക്കാരിനെ അറിയിച്ചത്. ഒരു സാമ്ബത്തിക വർഷം 1.25 കോടി രൂപയാണ് ഗ്യാലനേജ് ഫീസായി ബെവ്‌കോ നല്‍കുന്നത്. ഈ സ്ഥാനത്ത് പുതിയ നിരക്ക് വരുന്നതോടെ 300 കോടിയുടെ നഷ്ടമുണ്ടാകും.

ബെവ്‌കോയ്‌ക്ക് ലഭിക്കുന്ന ലാഭത്തില്‍ നിന്നാണ് ശമ്ബളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നത്. ലാഭം കുറയുന്നത് ശമ്ബളത്തേയും ബാധിക്കും. പിടിച്ചു നില്‍ക്കണമെങ്കില്‍ മദ്യവില കൂട്ടേണ്ടി വരും. വില കൂട്ടുന്നത് വില്‍പ്പനയെയും പ്രതികൂലമായി ബാധിക്കും.

Facebook Comments Box

By admin

Related Post