Tue. May 21st, 2024

തൊടുപുഴ താലൂക്ക് റൂറൽ മർച്ചന്റ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനമാരംഭിച്ചു.

By admin Apr 12, 2024
Keralanewz.com

തൊടുപുഴ: താലൂക്ക് റൂറൽ മർച്ചൻ്റ്സ് വെൽഫെയർ സഹകരണ സംഘത്തിൻറെ ആഭിമുഖ്യത്തിൽ തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസിൽ മെസ്കോസ് ജംഗ്ഷനിൽ നീതിമെഡിക്കൽ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. സഹകരണ സംഘം ഓഡിറ്റ് അസിസ്റ്റൻറ് ഡയറക്ടർ കെ പി.സുനിത ഉദ്ഘാടനം നിർവഹിച്ചു മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻറ് അജീവ് പുരുഷോത്തമൻ പുതുപരിയാരം സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് റെജി കുന്നംകോടിന് മരുന്ന് ഉൽപ്പന്നങ്ങൾ നൽകിക്കൊണ്ട് ആദ്യ വില്പന നടത്തി. സംഘം പ്രസിഡൻറ് ജയകൃഷ്ണൻ പുതിയേടത്ത്. അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡൻറ് സാജു കുന്നേമുറി, ഭരണസമിതി അംഗങ്ങളായ ഷാജി വർഗീസ്, സി എസ് ശശീന്ദ്രൻ, നിമ്മി ഷാജി, ജോമി കുന്നപ്പള്ളി, സിനി മനോജ്, കെ ആർ സുരേഷ്, ഷിബു, ഈപ്പൻ, രാജലക്ഷ്മി പ്രകാശ് സെക്രട്ടറി അജ്മൽ എം അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.

സംസ്ഥാന സഹകരണ വകുപ്പിന്റെ മേൽനോട്ടത്തിൽ കൺസ്യൂമർഫെഡ്മായി സഹകരിച്ച് ഉപഭോക്താക്കൾക്ക് ജീവൻ രക്ഷാ മരുന്നുകൾ അടക്കമുള്ള മരുന്ന് ഉൽപ്പന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്നുള്ളതാണ് സഹകരണ സംഘത്തിൻറെ ഉദ്ദേശലക്ഷ്യം.

 തൊടുപുഴ ടൗണിന് പരിസരത്തുള്ള 5  കിലോമീറ്റർ ചുറ്റളവിൽ മരുന്നുകൾ ആവശ്യക്കാരുടെ വീടുകളിലേക്ക് എത്തിക്കുന്ന ഹോംഡെലിവറി സംവിധാനവും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്

ഇവിടെനിന്നും ഇംഗ്ലീഷ്, ആയുർവേദ, വെറ്റിനറി മരുന്നുകളും പെറ്റ് ഫുഡ്സ് ,ബേബി ഫുഡ്സ്,സൗന്ദര്യ സംവർത്ഥക ഉൽപ്പന്നങ്ങൾ തുടങ്ങിയവയും ഈ സ്ഥാപനത്തിൽ നിന്നും രാവിലെ എട്ടുമണി മുതൽ വൈകുന്നേരം 8 മണി വരെ ലഭ്യമാണ്.

.ഇവിടെ നിന്നും ഇംഗ്ലീഷ്
മരുന്നുകൾ ഏറ്റവു കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് പ്രസിഡൻറ് അറിയിച്ചു.

Facebook Comments Box

By admin

Related Post