Tue. Apr 30th, 2024

തൃശൂര്‍ പൂരം: ആനകളെ എഴുന്നള്ളിക്കുന്നതില്‍ കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി

By admin Apr 13, 2024
Keralanewz.com

കൊച്ചി | തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറുമ്ബോള്‍ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതില്‍ കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി.

പൂരത്തിന് എഴുന്നള്ളിക്കുന്ന മുഴുവന്‍ ആനകളുടെ പട്ടികയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കാനാണ് നിര്‍ദേശം.

കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി ആനകളെ പരിശോധിക്കണം. ആരോഗ്യ പ്രശ്‌നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിക്കണോ എന്ന കാര്യത്തില്‍ 17ന് കോടതി തീരുമാനമെടുക്കും.

പ്രധാനപങ്കാളിത്തം വഹിക്കുന്ന പാറമേക്കാവ്, തിരുവമ്ബാടി ക്ഷേത്രങ്ങളിലും ഘടകപൂരങ്ങളായി പങ്കെടുക്കുന്ന എട്ട് ക്ഷേത്രങ്ങളിലുമാണ് ഇന്നു പൂരം കൊടിയേറുന്നത്. തിരുവമ്ബാടി ക്ഷേത്രത്തില്‍ രാവിലെ 11.30 നും 11.45 നുമിടക്കും പാറമേക്കാവില്‍ ഉച്ചയ്ക്ക് 12 നും 12.15നുമിടക്കുമാണ് കൊടിയേറ്റം. നെയ്തലക്കാവ് ക്ഷേത്രത്തിലാണ് ഏറ്റവും അവസാനം കൊടിയേറുന്നത്. ഏപ്രില്‍ 19നാണ് തൃശൂര്‍ പൂരം.

Facebook Comments Box

By admin

Related Post