Sat. May 4th, 2024

പൂരം കലക്കിയതു ബി.ജെ.പിക്കു വേണ്ടിയെന്നു കെ. മുരളീധരൻ

By admin Apr 22, 2024
Keralanewz.com

തൃശൂർ: ബി.ജെ.പിക്ക് വേണ്ടിയാണ് പോലീസ് തൃശൂർ പൂരം കലക്കിയതെന്നാരോപിച്ച്‌ തൃശൂർ ലോക്സഭ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി കെ.മുരളീധരൻ. സി.പി.എമ്മിന്‍റെ സുരേഷ്ഗോപിയെ ജയിപ്പിക്കുക എന്ന അജണ്ട നടപ്പിലാക്കാനായി കമ്മീഷണറെ ഉപയോഗിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം- ബി.ജെ.പി വോട്ടു കച്ചവടത്തിനുള്ള അന്തർധാര പുറത്തായെന്ന് പറഞ്ഞ മുരളീധരൻ പൂരം അലങ്കോലമായ സാഹചര്യത്തില്‍ സുരേഷ്ഗോപിയാണു പ്രശ്നം പരിഹരിച്ചതെന്ന രീതിയില്‍ ബി.ജെ.പിയുടെ സൈബർ സെല്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞതായും വ്യക്തമാക്കി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Facebook Comments Box

By admin

Related Post