Fri. May 3rd, 2024

ദൂരദര്‍ശന്‍ ലോഗോയുടെ നിറം കാവിയാക്കി മാറ്റിയത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം : മമത ബാനര്‍ജി

By admin Apr 22, 2024
Keralanewz.com

ഡല്‍ഹി: ദൂരദര്‍ശന്‍ ചാനലിന്റെ ലോഗോയുടെ നിറം മാറ്റിയ നടപടി തിരുത്തണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ദൂരദര്‍ശന്‍ ലോഗോയുടെ നിറം കാവിയാക്കി മാറ്റിയത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണ്. ദൂരദര്‍ശന്‍ ലോഗോ നിറം മാറ്റിയത് ഞെട്ടിപ്പിക്കുന്നതും നിയവിരുദ്ധവും അധാര്‍മികവുമാണ്. ബിജെപിക്ക് വേണ്ടി ദൂരദര്‍ശനെ മാറ്റിയിരിക്കുന്നു. ഇത് തിരുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് അനുവദിച്ച്‌ നല്‍കരുതെന്നും മമത ബാനര്‍ജി അഭിപ്രായപ്പെട്ടു.

ദൂരദര്‍ശന്‍ ഹിന്ദി, ഇംഗ്ലീഷ് വാര്‍ത്ത ചാനലുകളുടെ ലോഗോ നിറം കാവിയാക്കിയതില്‍ വിവാദം കനക്കുന്നതിനിടെയാണ് മമതാ ബാനര്‍ജിയുടെ പ്രതികരണം. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കാവി വല്‍ക്കരണത്തിന്റെ ഉദാഹരണമെന്നാണ് ഒരു വിഭാഗം വിമര്‍ശനം ഉന്നയിക്കുന്നത്. ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും ദൂരദര്‍ശനിലൂടെ സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിലനില്‍ക്കെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്.

Facebook Comments Box

By admin

Related Post