Fri. May 3rd, 2024

നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗം : തെരഞ്ഞെടുപ്പ് കമിഷനില്‍ പരാതി നല്‍കുമെന്ന് സി.പി.എം

By admin Apr 22, 2024
Keralanewz.com

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമിഷനില്‍ പരാതി നല്‍കാനൊരുങ്ങി സി.പി.എം

മോദിയുടെ വിദ്വേഷ പരാമര്‍ശത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമിഷനില്‍ പരാതി നല്‍കുമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദകാരാട്ടും അറിയിച്ചു.

രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് മോദി മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേശ പരാമര്‍ശം നടത്തിയത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിങ്ങള്‍ക്ക് വീതിച്ച്‌ നല്‍കുമെന്നായിരുന്നു മോദിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നും, അതിന് നിങ്ങള്‍ തയ്യാറാണോ എന്നാണ് മോദി പ്രസംഗത്തിനിടെ ചോദിച്ചത്.

രാജ്യത്തിന്റെ സമ്ബത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശികള്‍ ന്യൂനപക്ഷങ്ങള്‍ ആണെന്ന് 10 വര്‍ഷം മുമ്ബ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് നടത്തിയ ഒരു പ്രസംഗത്തെ തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ അവതരിപ്പിച്ച്‌ കൊണ്ടാണ് മോദി ഈ പ്രസംഗം നടത്തിയിരിക്കുന്നത്.

രാജ്യത്തെ മുഴുവന്‍ ന്യൂനപക്ഷങ്ങളെയും ഉള്‍പ്പെടുത്തിയാണ് മന്‍മോഹന്‍ സിങ്ങ് പ്രസംഗിച്ചിരുന്നത്‌. എന്നാല്‍ നരേന്ദ്രമോദി അതിനെ മുസ്‌ലിങ്ങള്‍ എന്ന് മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ പറയുകയാണ് ചെയ്തത്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞതിന്റെ അര്‍ത്ഥം രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നാണ് എന്നുമാണ് മോദിയുടെ വിശദീകരണം. മോദിയുടെ പ്രസംഗത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണുള്ളത്.

Facebook Comments Box

By admin

Related Post