Sat. May 4th, 2024

പിണറായി ഒരാളെയും കൂസില്ല , കാപട്യം അറിയാത്ത മനുഷ്യൻ ; ന്യൂനപക്ഷങ്ങള്‍ക്ക് നൂറ്റൊന്ന് ശതമാനം വിശ്വസിക്കാനാകുന്ന നേതാവ് പിണറായിയാണെന്ന് കെ ടി ജലീല്‍

By admin Apr 23, 2024
Keralanewz.com

കൊച്ചി : പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തതില്‍ 260 കേസുകള്‍ പിണറായി സർക്കാർ റദ്ദാക്കിയതായി കെടി ജലീല്‍ .

ആകെ രജിസ്റ്റർ ചെയ്തത് 835 കേസുകളാണെന്നും , ഇവയില്‍ 283 കേസുകള്‍ കോടതി തീർപ്പാക്കിയെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള 205 കേസുകളില്‍ 84 എണ്ണത്തില്‍ സർക്കാർ നിരാക്ഷേപപത്രം നല്‍കിക്കഴിഞ്ഞതാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
CAA കേസുകള്‍ പിൻവലിച്ചതിന്റെ പൂർണ്ണ വിവരം.
————————–
1) CAA ആകെ റജിസ്റ്റർ ചെയ്ത കേസുകള്‍: 835
2) സർക്കാർ പുറപ്പെടുവിച്ച പൊതു ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോലീസ് തുടർനടപടി അവസാനിപ്പിച്ച കേസുകളുടെ ആകെ എണ്ണം: 260
3) കോടതി തീർപ്പാക്കിയ കേസുകളുടെ എണ്ണം: 283
4) നിരാക്ഷേപ പത്രത്തിൻ്റ അടിസ്ഥാനത്തില്‍ പിൻവലിച്ച കേസുകളുടെ എണ്ണം: 86
5) കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍: 205
അന്വേഷണ ഘട്ടത്തിലുള്ളത്: 1
6) ആകെ പിൻവലിച്ച കേസുകള്‍ (260 + 283): 543
7) ആകെ നിരാക്ഷേപപത്രം നല്‍കിക്കഴിഞ്ഞ കേസുകള്‍: 204
നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള 205 കേസുകളില്‍ 84 എണ്ണത്തില്‍ സർക്കാർ നിരാക്ഷേപപത്രം നല്‍കിക്കഴിഞ്ഞതാണ്.

ഇതാണ് സത്യമെന്നിരിക്കെ “ചിലർ” നടത്തുന്ന ദുഷ്പ്രചരണം ഇലക്ഷൻസ്റ്റണ്ട് മാത്രമാണ്. പിണറായി വിജയൻ ഒരു വാക്ക് പറഞ്ഞാല്‍ വാക്കാണ്. ഏത് മതസമുദായങ്ങള്‍ക്കും അദ്ദേഹത്തെ കണ്ണുമടച്ച്‌ വിശ്വസിക്കാം. ആരുടെ മുഖത്ത് നോക്കിയും കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയും. ഒരാളെയും കൂസില്ല. സുഖിപ്പിക്കല്‍ വർത്തമാനം തീരെ അറിയില്ല. കാപട്യം തൊട്ടുതീണ്ടാത്ത മനുഷ്യൻ. യു.ഡി.എഫ് നേതാക്കളെപ്പോലെ ഒന്ന് പറയുകയും അതിന് നേർവിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്ന സ്വഭാവം പിണറായിക്കില്ല. അഭിനയം ഒട്ടുമേ അറിയാത്ത നേതാവാണ് പിണറായി. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നൂറ്റൊന്ന് ശതമാനം വിശ്വസിക്കാൻ കഴിയുന്ന ഭരണകർത്താവ് പിണറായിയെപ്പോലെ മറ്റൊരാളില്ല. പിണറായി വിജയനെ അടുത്തറിയുന്നവരുടെ അനുഭവ സാക്ഷ്യമാണിത്. ഇടതുപക്ഷ സ്ഥാനാർത്ഥികള്‍ക്ക് ചെയ്യുന്ന ഓരോ വോട്ടും പിണറായിയിലുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കാനുള്ള വോട്ടാണ്. അതൊരിക്കലും പാഴാവില്ല.

Facebook Comments Box

By admin

Related Post