Fri. May 3rd, 2024

വോട്ടര്‍ പട്ടികയില്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ എളുപ്പം

By admin Apr 23, 2024
Keralanewz.com

സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്ക് തങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ സൗകര്യമൊരുക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍.

വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവൂ എന്നും പോളിംഗ് ദിവസത്തിന് മുന്നേ സ്വന്തം പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

ഫോണ്‍ മുഖേന പരിശോധിക്കുന്നതെങ്ങനെ ?

വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്ബറായ 1950 ആണ് ഇതിന് വേണ്ടി ഉപയോഗിക്കേണ്ടത്. നിങ്ങളുടെ മൊബൈല്‍ നമ്ബറില്‍ നിന്ന് 1950 ലേക്ക് വിളിക്കുമ്ബോള്‍ വോട്ടര്‍ ഐഡിയുടെ നമ്ബര്‍ നല്‍കാനുള്ള സന്ദേശം ലഭിക്കും. നമ്ബര്‍ നല്‍കിയാല്‍ വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ ലഭിക്കും. വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്ബറായ 1950 ലേക്ക് എസ്‌എംഎസ് അയച്ചും വിവരങ്ങള്‍ തേടാം. ECI എന്ന് ടൈപ്പ് ചെയ്ത് സ്‌പേസ് ഇട്ടശേഷം ഇലക്ഷന്‍ ഐഡികാര്‍ഡിലെ അക്കങ്ങള്‍ ടൈപ്പ് ചെയ്ത് 1950 ലേക്ക് അയക്കുക. വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ മറുപടി എസ്‌എംഎസ് ആയി ലഭിക്കും.

ഓണ്‍ലൈന്‍ വഴി ?

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റായ eci.gov.in ലാണ് ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. വെബ്‌സൈറ്റില്‍ പ്രവേശിച്ച്‌ ഇലക്‌ട്രല്‍ സെര്‍ച്ച്‌ എന്ന ഓപ്ഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇലക്ഷന്‍ ഐഡി നമ്ബറും സംസ്ഥാനത്തിന്റെ പേരും നല്‍കിയാല്‍ വിന്‌ഡോയില്‍ വോട്ടര്‍ പട്ടിക വിവരങ്ങള്‍ തെളിഞ്ഞുവരും.

Facebook Comments Box

By admin

Related Post