Mon. May 6th, 2024

വടകരയില്‍ അടിത്തട്ടിലേക്ക് പോകുംതോറും ആത്മവിശ്വാസം കൂടി: ഷാഫി പറമ്ബില്‍

By admin Apr 24, 2024
Keralanewz.com

വടകരയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബില്‍. അടിത്തട്ടിലേക്ക് പോകുംതോറും ആത്മവിശ്വാസം കൂടി.

താൻ വ്യക്തിപരമായി ആരേയും അധിക്ഷേപിച്ചിട്ടില്ല.

എതിർ സ്ഥാനാർഥി ബോംബ് ഉണ്ടാക്കി എന്ന് പറഞ്ഞിട്ടില്ല. എൻ്റെ അറിവില്ലാത്ത കാര്യം രേഖാമൂലം പരാതി നല്‍കിയപ്പോഴാണ് വക്കീല്‍ നോട്ടീസ് അയക്കാൻ നിർബന്ധിതനായത്. തനിക്ക് എതിർ സ്ഥാനാർഥി വക്കീല്‍ നോട്ടീസ് അയച്ചതുകൊണ്ട് കാര്യമില്ല, തനിക്ക് അറിയാത്ത കാര്യമാണെന്നും ഷാഫി പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാൻ ആരോടും താൻ പറഞ്ഞിട്ടില്ല. അത്തരം പോസ്റ്റുകള്‍ കാണാൻ തന്നെ താല്‍പര്യമില്ല. ഒരു പോസ്റ്റിൻ്റേയും ആവശ്യമില്ല ഉള്ള കാര്യങ്ങള്‍ പറഞ്ഞ് വോട്ട് ചോദിച്ചാല്‍ മതിയെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post