Sun. May 5th, 2024

വോട്ട് ചെയ്യാൻ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

By admin Apr 24, 2024
Keralanewz.com

വോട്ടുചെയ്യുന്നതിന് ഫോട്ടോ പതിച്ച വോട്ടർ തിരിച്ചറിയല്‍ കാർഡാണ് വോട്ടറെ തിരിച്ചറിയാനുള്ള പ്രധാന രേഖ. വോട്ടർ തിരിച്ചറിയില്‍ കാർഡ് ഹാജാരാക്കാൻ പറ്റാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച രേഖകളും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.

താഴെപ്പറയുന്ന തിരിച്ചറിയല്‍ കാർഡ് ഹാജരാക്കിയാലും വോട്ട് ചെയ്യാം.
-ആധാർ കാർഡ്
-മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയല്‍ കാർഡ്
-ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാർഡ്
-തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നല്‍കിയിട്ടുള്ള ആരോഗ്യപരിരക്ഷാ സ്മാർട്ട് കാർഡ് -ഡ്രൈവിങ് ലൈസൻസ്
-പാൻകാർഡ്
-ദേശീയ ജനസംഖ്യ രജിസ്റ്ററിനു കീഴില്‍(എൻ.പി.ആർ) കീഴില്‍ രജിസ്ട്രാർ ജനറല്‍ ഓഫ് ഇന്ത്യ(ആർ.ജി.ഐ.) നല്‍കിയ സ്മാർട്ട് കാർഡ്
-ഇന്ത്യൻ പാസ്പോർട്ട്
-ഫോട്ടോ പതിച്ച പെൻഷൻ രേഖ
-കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ/പബ്ലിക് ലിമിറ്റഡ് കമ്ബനികളുടെ ജീവനക്കാർക്കു നല്‍കുന്ന സർവീസ് തിരിച്ചറിയല്‍ കാർഡ്
-എം.പി/എം.എല്‍.എ/എം.എല്‍.സി. എന്നിവർക്കു നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാർഡ്
-ഭാരതസർക്കാർ സാമൂഹികനീതി- ശാക്തീകരണമന്ത്രാലയം നല്‍കുന്ന സവിശേഷ ഭിന്നശേഷി തിരിച്ചറിയല്‍ കാർഡ്

Facebook Comments Box

By admin

Related Post