Mon. May 6th, 2024

ഇന്ത്യന്‍ നേവിയില്‍ 8ാം ക്ലാസ്, 10ാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് സുവര്‍ണ്ണാവസരം: ഇപ്പോള്‍ തന്നെ അപേക്ഷിക്കാം

By admin Apr 24, 2024
Keralanewz.com

ഇന്ത്യൻ നേവിയില്‍ അപ്രന്റീസാകാൻ അവസരമൊരുങ്ങുന്നു. 300 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എട്ടാം ക്ലാസ്,പത്താം ക്ലാസ് യോഗ്യതയുളളവർക്ക് അപേക്ഷിക്കാം.

ഫിറ്റർ-50, ഇലക്‌ട്രോണിക് മെക്കാനിക്ക്-35, മെക്കാനിക്ക്-26, ഷിപ്പ്റൈറ്റ്സ്-18, വെല്‍ഡർമാർ-15, മെഷിനിസ്റ്റ് -13,മെക്കാനിക്ക് മെഷീൻ ടൂള്‍ മെയിന്റനൻസ്-13, പൈപ്പ്ഫിറ്റർ-13, പെയിന്റർ-9, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്സ് -7, ഷീറ്റ് മെറ്റല്‍ വർക്കർ-3, ടെയിലർ -3, പാറ്റേണ്‍ മെയ്ക്കേഴ്സ്-3, ഫൗണ്ട്രി മാൻ-1 എന്നിങ്ങനെയാണ് ഒഴിവുകള്‍. മെയ് 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

പ്രായം, വിദ്യാഭ്യാസ യോഗ്യത

അപേക്ഷ സമർപ്പിക്കാനുള്ള കുറഞ്ഞ പ്രായം 14 ഉം കൂടിയ പ്രായം 18 ഉം ആണ്. നോണ്‍-ഇൻഡസ്ട്രിയല്‍ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ട്രേഡുമായി ബന്ധപ്പെട്ട ജോലികള്‍ക്ക്, എട്ടാം ക്ലാസ് യോഗ്യതയാണ് ആവശ്യം.ഫോർജർ, ഹീറ്റ് ട്രീറ്റേഴ്‌സ് വകുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് പത്താം ക്ലാസ് യോഗ്യതയും ഉണ്ടായിരിക്കണം.

ശാരീരിക ക്ഷമത

ഉദ്യോഗാർത്ഥികള്‍ 150 സെന്റി മീറ്ററിന് മുകളില്‍ ഉയരമുള്ളവരായിരിക്കണം. കുറഞ്ഞത് 45 കിമോ ഭാരമെങ്കിലും വേണം. നെഞ്ചളവ് വിരിച്ച്‌ പിടിച്ചാല്‍ 5 സെന്റിമീറ്ററില്‍ കുറയരുത്. കാഴ്ച നിരക്ക് 6/6 മുതല്‍ 6/9 വരെ ആയിരിക്കണം.

തിരഞ്ഞെടുപ്പ് ഇങ്ങനെ

എഴുത്തുപരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പരീക്ഷ വിജയിക്കുന്നവരെ അടുത്ത ഘട്ടമായ അഭിമുഖത്തിലേക്ക് തിരഞ്ഞെടുക്കും. അഭിമുഖത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഉദ്യോഗാർത്ഥികള്‍ക്കായിരിക്കും നിയമനം.ഇന്ത്യൻ നാവികസേനയില്‍ തിരഞ്ഞെടുക്കപ്പെടുന്നതിന് ഗണിതശാസ്ത്രത്തിലെ പ്രാവീണ്യം ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 7700-8050 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.

റെയില്‍വേയിലും അപ്രന്റീസാകാം; ഐഐടിക്കാർക് അവസരം

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേക്ക് കീഴില്‍ റായ്പൂര്‍ ഡിവിഷനിലാണ് അവസരം. ഐടിഐ യോഗ്യത ഉള്ളവർക്ക് ആകെ 1113 ഒഴിവുകളാണ് ഉള്ളത്. ഡി ആര്‍ എം ഓഫീസിലും, വാഗണ്‍ റിപ്പയര്‍ ഷോപ്പിലുമായാണ് പരിശീലനം.

ഡിഎംആറില്‍ വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്‌ട്രിക്കല്‍)- 161 ,ടര്‍ണര്‍ – 54, ഫിറ്റര്‍ – 207, ഇലക്‌ട്രീഷ്യന്‍ – 212 ,സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്) – 15, സ്റ്റെനോഗ്രാഫര്‍ (ഹിന്ദി) – 8, കമ്ബ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് – 10,

ഹെല്‍ത്ത് ആന്‍ഡ് സാനിറ്ററി ഇന്‍സ്‌പെക്ടര്‍ – 25, മെഷീനിസ്റ്റ് – 15,

മെക്കാനിക് ഡീസല്‍ – 81, മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനര്‍- 21, മെക്കാനിക് ഓട്ടോ ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്- 35 എന്നിങ്ങനെയാണ് ഒഴിവുകള്‍.

വാഗണ്‍ റിപ്പയര്‍ ഷോപ്പ്-ഫിറ്റര്‍ – 110,

വെല്‍ഡര്‍ – 110,മെഷീനിസ്റ്റ് – 15,

ടര്‍ണര്‍ – 14,ഇലക്‌ട്രീഷന്‍- 14,കമ്ബ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്- 4,സ്റ്റനെഗ്രോഫര്‍ (ഇംഗ്ലീഷ്) – 1,സ്റ്റെനോഗ്രാഫര്‍ (ഹിന്ദി)- 1 ഒഴിവുകളും.

പത്താം ക്ലാസിന്റെയും, ഐ.ടി.ഐയുടെയും മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ചുരുക്കപ്പട്ടിക തയ്യാറാക്കുക. മെയ് 1 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വിശദവിവരങ്ങള്‍ക്ക് https://secr.indianrailwaysgov.in

Facebook Comments Box

By admin

Related Post