Wed. May 8th, 2024

ജലസേചന സംവിധാനങ്ങള്‍ സബ്‌സിഡിയോടുകൂടി സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം

By admin Sep 25, 2021 #news
Keralanewz.com

കൊച്ചി: നൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുക, ഉയര്‍ന്ന ഉല്പ്പാദനം ഉറപ്പുവരുത്തുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പിലാക്കുക, കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന ”പ്രധാന മന്ത്രി കൃഷി സിഞ്ചായി യോജന (പി.എം.കെ.എസ്.വൈ)” പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ കൃഷിയിടങ്ങളില്‍ ്‌സബ്‌സിഡിയോടുകൂടി സ്ഥാപിക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം.  ഈ പദ്ധതിയിലൂടെ ഡ്രിപ്പ്, സ്പ്രിംഗ്ലള്‍ എന്നീ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകുവാന്‍ കര്‍ഷകര്‍ക്ക് അവസരം ലഭിക്കുന്നു.  ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പദ്ധതി ചെലവിന്റെ അനുവദനീയ തുകയുടെ 80 ശതമാനം വരെയും മറ്റുള്ള കര്‍ഷകര്‍ക്ക് 70ശതമാനം വരെയും നിബന്ധനകള്‍ക്ക് വിധേയമായി ധനസഹായമായി ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം ജില്ലയിലെ കര്‍ഷകര്‍ കാക്കനാട് പ്രവര്‍ത്തിക്കുന്ന കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ അടുത്തുള്ള കൃഷി ഭവനുമായോ ബന്ധപ്പെടാവുന്നതാണ്.  ബന്ധപ്പെടേണ്ട നമ്പര്‍  8606069173

Facebook Comments Box

By admin

Related Post