Tue. May 7th, 2024

എന്‍ജിനീയറിങ് എന്‍ട്രന്‍സ് ഫലപ്രഖ്യാപനം ഇന്ന്

By admin Oct 7, 2021 #news
Keralanewz.com

തിരുവനന്തപുരം:  കേരള എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷയുടെ ഫലപ്രഖ്യാപനം ഇന്ന് രാവിലെ 8.30ന് വാര്‍ത്താസമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു ഫലപ്രഖ്യാപനം നടത്തും.

കഴിഞ്ഞദിവസം കേരളത്തിലെ എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപരീക്ഷകളുടെ അടിസ്ഥാനത്തില്‍ റാങ്ക് പട്ടികകളില്‍ സ്ഥാനം നേടാനുള്ള പരീക്ഷാര്‍ഥികളുടെ ‘അര്‍ഹതാ നില’ (ക്വാളിഫയിങ് സ്റ്റാറ്റസ്) പ്രവേശനപരീക്ഷാ കമ്മിഷണര്‍ പ്രസിദ്ധപ്പെടുത്തി.

എന്‍ജിനിയറിങ് പ്രവേശനപരീക്ഷയിലെ ഓരോ പേപ്പറിലും 10 മാര്‍ക്കുവീതം ലഭിച്ചവര്‍ക്കാണ് എന്‍ജിനിയറിങ് റാങ്ക് പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹത. ഫാര്‍മസി പ്രവേശനപരീക്ഷയില്‍ ലഭിച്ച സ്‌കോറിന്റെ അടിസ്ഥാനത്തില്‍ പ്രോസ്പെക്ടസ് വ്യവസ്ഥ പ്രകാരം കണക്കാക്കുന്ന ഇന്‍ഡക്സ് മാര്‍ക്ക് 10 എങ്കിലും ലഭിച്ചവര്‍ക്കാണ് ഫാര്‍മസി റാങ്ക്പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹതയുള്ളത്. റാങ്ക് പട്ടികകളില്‍ സ്ഥാനംനേടാന്‍, പട്ടികവിഭാഗക്കാര്‍ക്ക് ഈ മിനിമം മാര്‍ക്ക് വ്യവസ്ഥയില്ല.

കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപ്പരീക്ഷയുടെ സ്‌കോര്‍ ഇതിനോടകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. cee.kerala.gov.in എന്ന  വെബ്‌സൈറ്റില്‍
സ്‌കോര്‍ പരിശോധിക്കാം

Facebook Comments Box

By admin

Related Post