Mon. May 6th, 2024

സ്മാര്‍ട്ട് റേഷന്‍ കാ‌ര്‍ഡ് റെഡി: നാളെ മുതല്‍ അപേക്ഷിക്കാം

By admin Nov 1, 2021 #ration shop
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ നാളെ മുതല്‍ എ.ടി.എം രൂപത്തിലുള്ള സ്മാര്‍ട്ട് കാര്‍ഡായി മാറും.

കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് നടപ്പിലാക്കിയ ഇ റേഷന്‍ കാര്‍ഡ് പരിഷ്‌കരിച്ചാണ് സ്മാര്‍ട്ട് കാര്‍ഡിറക്കുന്നത്. സ്മാര്‍ട്ട് കാര്‍ഡ് പുറത്തിറങ്ങുന്നതോടെ കടകളില്‍ ഇപോസ് മെഷീനൊപ്പം ക്യു.ആര്‍. കോഡ് സ്‌കാനറും വയ്ക്കും. സ്‌കാന്‍ ചെയ്യുമ്ബോള്‍ വിവരങ്ങള്‍ സ്‌ക്രീനില്‍ തെളിയും.

റേഷന്‍ വാങ്ങുന്ന വിവരം ഗുണഭോക്താവിന്റെ മൊബൈലില്‍ ലഭിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനം. ജനുവരിയോടെ ഈ സംവിധാനം പൂര്‍ണതയിലെത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. കാര്‍ഡ് ഉടമയുടെ പേര്, ഫോട്ടോ, ബാര്‍കോഡ് എന്നിവ റേഷന്‍ കാര്‍ഡിന്റെ മുന്‍വശത്ത് ഉണ്ടാകും. പ്രതിമാസ വരുമാനം, റേഷന്‍ കട നമ്ബര്‍, വീട് വൈദ്യുതികരിച്ചോ, എല്‍പി.ജി കണക്ഷനുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പുറകില്‍. നിലവിലുള്ള അഞ്ച് നിറത്തിലും സ്മാര്‍ട്ട് കാര്‍ഡുകള്‍ ലഭിക്കും .കാര്‍ഡ് നവംബര്‍ രണ്ടിന് പ്രസ് ക്ലബില്‍ മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്യും.

സ്മാര്‍ട്ട് റേഷന്‍

കാര്‍ഡ് കിട്ടാന്‍
നിലവില്‍ പുസ്തക രൂപത്തിലുള്ള റേഷന്‍കാര്‍ഡ്, ഇ റേഷന്‍കാര്‍ഡ് ഉപയോഗിക്കുന്നവരില്‍ ആവശ്യമുള്ളവര്‍ മാത്രം സ്മാര്‍ട്ട് കാര്‍ഡിനായി അപേക്ഷിച്ചാല്‍ മതി.
ആക്ഷയ സെന്റര്‍/ സിറ്റിസണ്‍ ലോഗിന്‍ വഴിയാണ് എം.ടി.എം കാര്‍ഡിന് അപേക്ഷിക്കേണ്ടത്.
അക്ഷയകേന്ദ്രം വഴി അപേക്ഷിക്കുന്നവരില്‍ നിന്നും 25 രൂപയും പ്രിന്റിംഗ് ചാര്‍ജായി 40 രൂപ അടക്കം 65 രൂപയും ഈടാക്കാം.

Facebook Comments Box

By admin

Related Post