Thu. May 16th, 2024

വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ദന്ത ഡോക്ടര്‍ അറസ്റ്റില്‍

By admin Nov 30, 2021 #sexual ause
Keralanewz.com

പത്തനംതിട്ട: വീട്ടുജോലിക്കാരിയ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ദന്തഡോക്ടര്‍ അറസ്റ്റിലായി. പന്തളം മങ്ങാരം സ്വദേശി ഡോ.

അനിലിനെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. ചാരുംമൂട്ടില്‍ ദന്താശുപത്രി നടത്തുകയാണിയാള്‍. അയല്‍ക്കാര്‍ നല്‍കിയ വിവരം അനുസരിച്ച്‌ പ്രതിയെ സ്വന്തം വീട്ടില്‍നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അടുത്തിടെ ഇയാളുടെ വീട്ടില്‍ ജോലിക്ക് എത്തിയ സ്ത്രീയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയല്‍വാസികള്‍ പന്തളം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പന്തളം എസ്‌എച്ച്‌ഒ എസ് ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തത്തി ഇരയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് അനിലിനെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Facebook Comments Box

By admin

Related Post