Wed. May 1st, 2024

കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ശീതകാല സമ്മേളനത്തിന് ഇന്ന് മുതല്‍

By admin Dec 7, 2021 #kcbc
Keralanewz.com

കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി)യുടെ ശീതകാല സമ്മേളനത്തിന് ഇന്ന് മുതല്‍. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം എറണാകുളം പിഒസിയില്‍ കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.

പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, യുവജന സംഘടന പ്രതിനിധികള്‍ എന്നിവര്‍ കെസിബിസിയുടെയും കേരളാ കാത്തലിക് കൗണ്‍സിലിന്‍്റെയും സംയുക്ത യോഗത്തില്‍ പങ്കെടുക്കും. എട്ട്, ഒന്‍പത് തീയതികളില്‍ നടക്കുന്ന കെസിബിസി സമ്മേളനത്തില്‍ 32 കത്തോലിക്ക രൂപതകളില്‍ നിന്നുള്ള മെത്രാന്മാരും പങ്കെടുക്കും.

ക്രിസ്ത്യന്‍ വിവാഹ രജിസ്ട്രേഷന്‍ ബില്‍ വിഷയം ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയാകും. ജസ്റ്റിസ് കെ.ടി തോമസ് കമ്മീഷന്‍ സര്‍ക്കാരിന് കൈമാറിയ ബില്ലിനെതിരെ സഭ നേരത്തെ തന്നെ എതിര്‍പ്പറിയിച്ചിട്ടുണ്ട്. ബില്ല് നടപ്പാക്കരുതെന്ന് കത്തോലിക്ക സഭ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സൂചന.

Facebook Comments Box

By admin

Related Post