Sun. May 5th, 2024

പിണറായി സർക്കാരിന്റെ രണ്ടാം നൂറുദിന കർമ പദ്ധതിക്ക് തുടക്കം

By admin Feb 10, 2022 #news
Keralanewz.com

LDF സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് 1557 പധതികൾ ഇന്നലെ മുഖ്യമന്ത്രി പിണറായിവിജയൻ പ്രഖ്യാപിച്ചത്. 17.83 ലക്ഷം കോടിയുടെ പദ്ധതികൾ മെയ് 20 നകം നടപ്പാക്കും. ലൈഫ് പധതിയിൽ 20000 പേർക്ക് കൂടി വീടടക്കമുള്ള നിരവധി വികസന ക്ഷേമ, തൊഴിൽ പധതികളെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും തുടർന്നുംനടപ്പാക്കിയ കർമപധ തികൾ പൂർത്തിയാക്കിയ പിൻബലത്തിലാണ്പുതിയ 100 ദിന പധതികൾ പ്രഖ്യാപിച്ചത്.


നവകേരളം കർമപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമ്മിച്ച 53 ഹൈടെക്‌ സ്‌കൂൾ കെട്ടിടങ്ങൾഉദ്ഘാടനം ചെയ്താണ് മുഖ്യമന്ത്രി . പിണറായി വിജയൻ രണ്ടാം നൂറു ദിന കർമ പധതിക്ക് വ്യാഴാഴ്ചതുടക്കമിട്ടത്

പൂവച്ചൽ ഗവ. വി എച്ച് എസ് എസി ലായിരുന്നു ചടങ്ങ്. വിദ്യാഭ്യാസ മന്ത്രി സ. വി ശിവന്‍കുട്ടി അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ . ജി ആർ അനിൽ, ശ് ആന്റണി രാജു , MLA മാർ എന്നിവർ പങ്കെടുത്തു. കിഫ്‌ബി പദ്ധതിയിൽപെടുത്തി 90 കോടി രൂപ ചെലവിലാണ് 53 സ്‌കൂൾ കെട്ടിടങ്ങൾ നിർമിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഉണ്ടായ സമഗ്രമാറ്റത്തന്‍റെ പിന്തുടർച്ചയായാണ് വിദ്യാകിരണം പദ്ധതി പ്രകാരം പുതിയ 53 സ്‌കൂളുകൾ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തുന്നത്‌

Facebook Comments Box

By admin

Related Post