Sun. May 19th, 2024

കോട്ടയത്ത് മീന്‍കടകളില്‍ നിന്ന് പഴകിയ മീന്‍ പിടിച്ചെടുത്തു

By admin Feb 25, 2022 #news
Keralanewz.com

കോട്ടയം: കോട്ടയത്ത് മീന്‍കടകളില്‍ നിന്ന് പഴകിയ നൂറു കിലോയിലധികം വരുന്ന മീന്‍ പിടിച്ചെടുത്തു. കോട്ടയം മണിപ്പുഴയില്‍ റോഡരികില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കടകളില്‍ നിന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പും, ഫിഷറീസ് വകുപ്പും കോട്ടയം നഗരസഭയും ചേര്‍ന്നു നടത്തിയ സംയുക്ത പരിശോധയില്‍ പഴകിയ മീന്‍ പിടിച്ചെടുത്തത്.

പുലര്‍ച്ചെ അഞ്ചു മണിയോടെ നടത്തിയ പരിശോധനയിലാണ് കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പഴകിയ മീന്‍ കണ്ടെത്തുകയായിരുന്നു. മാസങ്ങളോളം ഈ മീനിനു പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത് എന്നാണ് സൂചന.

ഇവിടെ നിന്നും മീന്‍ വാങ്ങിക്കഴിച്ച പലര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ അടക്കം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും നാട്ടുകാരില്‍ ചിലര്‍ പരാതിയും നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ പുലര്‍ച്ചെ ഭക്ഷ്യസുരക്ഷാ വിഭാഗം ഇവിടെ പരിശോധന നടത്തിയത്

Facebook Comments Box

By admin

Related Post