Mon. May 6th, 2024

‘മുല്ലപ്പെരിയാര്‍ പൊട്ടാറായി, ശബരിമലയില്‍ സ്ത്രീകളെ കയറ്റി’; എംഎല്‍എ എന്തേലും ചെയ്തോ? കാര്‍ അടിച്ചുതകര്‍ത്തതിന് കാരണം

By admin Mar 1, 2022 #a vincent mla
Keralanewz.com

 

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പൊട്ടാറായിട്ടും ശബരിമലയില്‍ സ്ത്രീകളെ കയറ്റിയിട്ടും കോവളം എംഎല്‍എ എന്ത് ചെയ്തു?എംഎല്‍എയുടെ കാര്‍ അടിച്ചു തകര്‍ത്ത പയറ്റുവിള പുലിവിള വീട്ടില്‍ എസ് സന്തോഷിന്‍റേതാണ് ചോദ്യം. കാര്‍ അടിച്ചു തകര്‍ക്കുന്നത് കണ്ട് ഓടിക്കൂടിയ സമീപവാസികളോടാണ് സന്തോഷ് ഈ ചോദ്യം ചോദിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 7.15നാണ് കോവളം എംഎല്‍എ എം. വിന്‍സന്‍റിന്‍റെ കാര്‍ അടിച്ചു തകര്‍ത്തത്. ബാലരാമപുരം-വിഴിഞ്ഞം റോഡില്‍ ആര്‍സി തെരുവില്‍ എംഎല്‍എയുടെ വീടിന് മുന്നിലായിരുന്നു സംഭവം.

കാര്‍ നിര്‍ത്തി എംഎല്‍എ വീട്ടിലേക്കു കയറിയതിനു പിന്നാലെയായിരുന്നു ബൈക്കില്‍ എത്തിയ സന്തോഷ് കമ്ബിപ്പാര കൊണ്ട് വാഹനം അടിച്ചു തകത്തത്. സംഭവത്തില്‍ പയറ്റുവിള പുലിവിള വീട്ടില്‍ എസ്. സന്തോഷി(31)നെ ഡ്രൈവര്‍ വിനോദും നാട്ടുകാരും ചേര്‍ന്ന് കീഴ്പ്പെടുത്തി പൊലീസിനു കൈമാറി. മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും പൊലീസ് വ്യക്തമാക്കി. സഹോദരന്‍റെ മരണത്തിന് ശേഷം മാനസികാസ്വാസ്ഥ്യം പ്രകടമായതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. അതിനുശേഷം സോഷ്യല്‍ മീഡിയ വഴിയും മറ്റും പൊതുവിഷയങ്ങളില്‍ രൂക്ഷമായി പ്രതികരിക്കുന്നത് സന്തോഷിന്‍റെ രീതിയായിരുന്നു.

ഹെല്‍മറ്റ് ധരിച്ചെത്തിയ സന്തോഷ് ചാക്കില്‍ സൂക്ഷിച്ചിരുന്ന കമ്ബിപ്പാര എടുത്ത് കാറിന്റെ നാലു വശത്തെയും ഗ്ലാസ് പൂര്‍ണമായി തകര്‍ത്തു. ബോണറ്റില്‍ വെട്ടിയ ശേഷം മുന്‍ വശത്തെ നമ്ബര്‍ പ്ലേറ്റും അടിച്ചു തകര്‍ത്തു. തടിച്ചുകൂടിയ ജനക്കൂട്ടം രോഷാകുലരായി സന്തോഷിനെ ആക്രമിച്ചേക്കുമെന്ന നില വന്നതോടെ വിന്‍സന്റ് തന്നെ ഇയാളെ വീടിനുള്ളില്‍ കയറ്റിയിരുത്തി സംരക്ഷിക്കുകയായിരുന്നു. പൊലീസ് എത്തുന്നതുവരെ എംഎല്‍എ പ്രതിക്കു കാവല്‍ നിന്നു. അഞ്ചുമാസം മുന്‍പ് 8 ലക്ഷം രൂപ ലോണെടുത്ത് വിന്‍സെന്റ് വാങ്ങിയതാണു കാര്‍.

ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി സ്ത്രീധനം (Dowry) ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത യുവ എന്‍ജിനീയര്‍ അറസ്റ്റില്‍. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

2020 ഒക്ടോബറിലാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം മുഖക്കുരു ഉണ്ടെന്നും അതുകൊണ്ട് ഒരുമിച്ച്‌ ജീവിക്കാനാകില്ലെന്നുമായിരുന്നു യുവാവ് ഭാര്യയോട് പറഞ്ഞത്.സംഭവം ഭര്‍ത്താവിന്റെ അമ്മോട് പറഞ്ഞപ്പോള്‍ ഇവര്‍ സ്ത്രീധനമായി പുതിയ വീട് വേണമെന്ന് ആവശ്യം ഉന്നച്ചതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് ഭര്‍ത്താവും കുടുംബവും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചതായും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ കുടുംബം സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിച്ചിരുന്നതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

51 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നു സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവാവിന്റെയും സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ യുവതിയുടെയും വിവാഹം നടന്നത്.

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിന്റെ സഹോദരങ്ങള്‍ക്കെതിരേയും മാതാപിതാക്കള്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

Facebook Comments Box

By admin

Related Post