Sun. May 5th, 2024

പീഡനത്തിനിരയായ എട്ടുവയസുകാരി കുളത്തില്‍ വീണു മരിച്ചു. ദുരൂഹതയെന്ന് നാട്ടുകര്‍, ഇല്ലെന്ന് പൊലീസ്

By admin May 8, 2022 #news
Keralanewz.com

ഒരാഴ്ച മുമ്ബാണ് ഇടുക്കി വണ്ടന്‍മേട്ടില്‍ എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കണ്ണന്‍ എന്നു വിളിക്കുന്ന വിജയനെ കുമളി പൊലീസ് അറസ്റ്റു ചെയ്തത്.

കുട്ടികളെ വീട്ടില്‍ തനിച്ചാക്കി അച്ഛനമ്മമാര്‍ തോട്ടത്തില്‍ പണിക്കുമ്ബോള്‍ ഇയാള്‍ ആ വീട്ടില്‍ പതിവായി ചെല്ലാറുണ്ടായിരുന്നു. സമയത്താണ് ഇയാള്‍ കുട്ടിയുടെ നേരെ ലൈംഗീകാതിക്രമം നടത്തിയത്.

മാതാപിതാക്കള്‍ കുമളി പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രതി ഒളിവില്‍ പോയി. പിന്നീട് കുമളി സ.ഐ ജോബിന്‍ ആന്റണിക്കു ലഭിച്ച രഹസ്യ വിവരത്തേ തുടര്‍ന്നാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്.

ഒരാഴ്ചയ്ക്കുശേഷമിതാ വണ്ടന്‍മേട്ടില്‍ പോക്സോ കേസില്‍ ഇരയായ എട്ടു വയസുകാരി മുങ്ങിമരിച്ചു. മാതാപിതാക്കള്‍ ജോലി ചെയ്തിരുന്ന തോട്ടത്തിലെ കുളത്തില്‍ കുട്ടി കാല്‍ വഴുതി വീഴുകയായിരുന്നുവത്രേ. സംഭവത്തില്‍ അസ്വാഭാവികതയൊന്നും ഇല്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ 28-ാം തീയതിയാണ് കുട്ടി പീഡനത്തിനിരയായതുമായി ബന്ധപ്പെട്ട പരാതി കുമളി പോലീസ് സ്റ്റേഷറില്‍ ലഭിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി കുമളി സ്വദേശി വിജയനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് വീട്ടില്‍ തനിച്ചായിരുന്നപ്പോഴാണ് കുട്ടി പീഡനത്തിനിരയായത്. തുടര്‍ന്ന് മാതാപിതാക്കള്‍ ജോലി സ്ഥലത്തേക്ക് കുട്ടികളെയും കൂടെക്കൊണ്ടു പോവുകയായിരുന്നു പതിവ്.

മാതാപിതാക്കള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് സമപ്രായക്കാരായ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കാല്‍ വഴുതി കുട്ടി കുളത്തില്‍ വീഴുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മറ്റേതെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഈ കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
എന്നാല്‍ മരണത്തില്‍ ദുരൂഹയുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്

Facebook Comments Box

By admin

Related Post