Fri. May 3rd, 2024

കേരളാ കോണ്‍ഗ്രസ് (എം) വളര്‍ച്ചയുടെ പാതയില്‍ ; ജോസ് കെ. മാണി എം.പി

By admin May 14, 2022 #news
Keralanewz.com

മുണ്ടക്കയം: വാര്‍ഡ്തലം മുതലുള്ള പുനഃസംഘന പൂര്‍ത്തിയായ മുറയ്ക്ക് മുമ്പത്തേതില്‍നിന്നും വ്യത്യസ്തമായി പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ വലിയ പാര്‍ട്ടിയായി കേരളാ കോണ്‍ഗ്രസ് (എം) മാറി. കഴിഞ്ഞ കാലഘട്ടങ്ങളിലുണ്ടായിരുന്നതിനേക്കാള്‍ അഞ്ച് ഇരട്ടിയോളം അംഗങ്ങളെ വര്‍ദ്ധിപ്പിക്കാന്‍ നിയോജകമണ്ഡലത്തില്‍ സാധിച്ചു.

സംസ്ഥാനത്തൊട്ടാകെ പുനഃസംഘടന പൂര്‍ത്തിയാകുന്ന മുറയ്ക്ക് സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയായി കേരളാ കോണ്‍ഗ്രസ് (എം) മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളാ കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലംപ്രതിനിനിധി സമ്മേളനവും തെരഞ്ഞെടുപ്പും ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളാ കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്‍റ് അഡ്വ. സാജന്‍ കുന്നത്തിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പൂഞ്ഞാര്‍ എം.എല്‍.എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി.

കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്‍റ് സണ്ണി തെക്കേടം, കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജ് എക്സ് എം.എല്‍.എ., കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ലോപ്പസ് മാത്യു, കിന്‍ഫ്രാ ഫിലിം വീഡിയോ പാർക്ക്‌ ചെയര്‍മാന്‍ ജോര്‍ജ്ജുകുട്ടി അഗസ്തി, കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മറ്റിയംഗങ്ങളായ തോമസുകുട്ടി മുതുപുന്നയ്ക്കല്‍,ജാൻസ് വയലിക്കുന്നേൽ, നിയോജകമണ്ഡലം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡയസ് കൊക്കാട്ട്, നിയോജകമണ്ഡലം സെക്രട്ടറി സോജൻ ആലക്കുളം,ജില്ലാ സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകം, മണ്ഡലം പ്രസിഡന്‍റുമാരായ സ്കറിയാച്ചന്‍ ചെമ്പകത്തുങ്കല്‍, കെ.ജെ. തോമസ് കട്ടയ്ക്കല്‍, പി.എസ്. സെബാസ്റ്റ്യന്‍ പാംബ്ലാനി, ചാര്‍ളി കോശി, ഔസേപ്പച്ചന്‍ വെള്ളൂക്കുന്നേല്‍, ബിജോയ് ജോസ്, ദേവസ്യാച്ചന്‍ വാണിയപ്പുര, ജോഷി മൂഴിയാങ്കല്‍, അഡ്വ. ജെയിംസ് വലിയവീട്ടില്‍, ജോയി പുരയിടം, കേരളാ യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്‍റ് ഷോജി അയലൂകുന്നേല്‍, കെ.എസ്.സി. (എം) നിയോജകമണ്ഡലം പ്രസിഡന്‍റ് തോമസ് ചെമ്മരപ്പള്ളിയില്‍, കര്‍ഷകയൂണിയന്‍ നിയോജകമണ്ഡലം പ്രസിഡന്‍റ് എ.എസ്. ആന്‍റണി അറയ്ക്കപ്പറമ്പില്‍, വനിതാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ് ജോളി ഡൊമനിക്, കെ.റ്റി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ്‌ സണ്ണി വെട്ടുകല്ലേൽ, ദളിത്‌ ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ്‌ എൻ.എം സധാനന്ദൻ എന്നിവര്‍ പ്രസംഗിച്ചു.

തുടർന്ന് പൂഞ്ഞാർ നിയോജകമണ്ഡലം റിട്ടേനിങ്ങ് ഓഫീസർ അഡ്വ. മാർട്ടിൻ മാത്യൂവിന്റെ അധ്യക്ഷതയിൽ ചേർന്ന തെരഞ്ഞെടുപ്പിൽവച്ചു അഡ്വ:സാജൻ കുന്നത്ത് നിയോജകമണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

അഡ്വ. ഒ.വി. ജോസഫ് ഒട്ടലാങ്കല്‍, തോമസ് പാലുക്കുന്നേല്‍, സുഷില്‍കുമാര്‍ പുതുപ്പറമ്പില്‍ (വൈസ് പ്രസിഡന്‍റുമാർ) മാത്തച്ചന്‍ വെള്ളൂക്കുന്നേല്‍, (ട്രഷറർ) , ഡയസ് മാത്യു കോക്കാട്ട് (സംഘടനാ ചുമതല) ഷോജി അയലൂക്കുന്നേല്‍ (സംഘടനാചുമതല ഈരാറ്റുപേട്ട മേഖല) സോജന്‍ ആലക്കുളം, സാബു കാലാപ്പറമ്പിൽ,ബാബു കൂരമറ്റം,എം.എ.എബ്രാഹം മങ്കന്താനം, (സെക്രട്ടറിമാർ) അരുൺ കുമാർ പി.ജി (ഐ. റ്റി കോ-ഓർഡിനേറ്റർ)

ജോര്‍ജ്ജുകുട്ടി ആഗസ്തി, തോമസുകുട്ടി മുതുപുന്നയ്ക്കല്‍, അഡ്വ. ജോബി ജോസ്, മുഹമ്മദ് സക്കീര്‍, പി.സി. സൈമണ്‍ പുതിയാപറമ്പില്‍, തോമസ് മാണി കുമ്പുക്കല്‍, റ്റി.എം ബേബി തുണ്ടത്തില്‍, ജാന്‍സ് വയലിക്കുന്നേല്‍, അഡ്വ. ജസ്റ്റിന്‍ ജേക്കബ്, സണ്ണി വാവലാങ്കല്‍, ജോര്‍ഡിന്‍ കിഴക്കേത്തലയ്ക്കല്‍, (സംസ്ഥാന കമ്മറ്റിയംഗങ്ങൾ) ,

ജോണിക്കുട്ടി മഠത്തിനകം, ജോസ് നടൂപ്പറമ്പില്‍, അഡ്വ. തോമസ് അഴകത്ത്, ജോളി മടുക്കക്കുഴി, അഡ്വ. സജയന്‍ ജേക്കബ്, ബിനോ മുളങ്ങാശ്ശേരി, എ.കെ. നാസ്സര്‍ ആലുന്തറ, ബിനോ ജോണ്‍ ചാലക്കുഴിയില്‍, അഡ്വ. തോമസ് കുര്യന്‍, ബാബു റ്റി.ജോണ്‍,തങ്കച്ചന്‍ കാരയ്ക്കാട്ട്,ജോസ് കോലത്ത്, ബാബു വര്‍ക്കി മേക്കാട്ട്,ജോസ് കോട്ടയില്‍, ജോസ് കാനാട്ട്, ഷാജി കുര്യന്‍ മനച്ചേരില്‍,കെ.പി. സുജീലന്‍, പാറത്തോട് (എസ്.സി./എസ്.റ്റി), ജെസ്സി കാവാലം പുതുപ്പറമ്പില്‍(വനിതാ പ്രതിനിധി )(ജില്ലാ കമ്മറ്റിയംഗങ്ങൾ)

സാബു പൂണ്ടിക്കുളം, അനസ്സ് പ്ലാമൂട്ടില്‍, ബിന്ദു ബിജു, അഡ്വ. ഷെല്‍ജി കടപ്ലാക്കല്‍, അലക്സ് പുതിയാപറമ്പില്‍, ബീനാ ഷാലറ്റ്, ജെയിംസ് കുന്നത്ത് ജസ്റ്റിന്‍ കുന്നുംപുറം,വി.വി. സോമന്‍, സാബു ഫിലിപ്പ്, സി.എസ്, ജെയിംസ് ചാലക്കല്‍, സി.വി. തോമസ് ചെറുകരകുന്നേല്‍, രഞ്ജിത്ത് രാജപ്പന്‍ (സ്റ്റിയറിങ് കമ്മറ്റി യംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു

Facebook Comments Box

By admin

Related Post