Sun. May 19th, 2024

ഏത് കിടിലന്‍ പൂട്ടും തുറക്കാന്‍ റിയാദിന് വെറും സ്‌ക്രൂഡ്രൈവര്‍ മാത്രം മതി, എല്ലാത്തിനും നിഴലുപോലെ കൂടെയുളളത് പ്രിയ ഭാര്യയും

By admin Jun 12, 2022 #news
Keralanewz.com

വൈപ്പിന്‍: ചെറായി ദേവസ്വംനടയിലെ പെട്രോള്‍പമ്ബില്‍ കവര്‍ച്ച നടത്തിയ യുവ ദമ്ബതികള്‍ അറസ്റ്റില്‍. അങ്കമാലി മാമ്ബ്ര സ്വദേശി റിയാദ് (22), ഭാര്യ തൃശൂര്‍ പട്ടിക്കാട് ചെമ്ബുത്ര സ്വദേശി ജോസ്‌ന മാത്യു (22) എന്നിവരാണ് പിടിയിലായത്.

വ്യാഴാഴ്ച പുലര്‍ച്ചെ ചെറായി രംഭ ഓട്ടോ ഫ്യൂവല്‍സിന്റെ ഓഫീസ്‌മുറി കുത്തിത്തുറന്ന് 1.35 ലക്ഷം രൂപയും മൊബൈല്‍ഫോണുമാണ് കവര്‍ന്നത്.

റിയാദിനെ അത്താണിയിലുള്ള ലോഡ്ജില്‍നിന്നും ജോസ്‌നയെ ഇടപ്പള്ളി പോണേക്കരയില്‍ നിന്നുമാണ് മുനമ്ബം പൊലീസ് പിടികൂടിയത്. പ്രതികള്‍ പെട്രോള്‍ പമ്ബിലെത്തുന്നതിനും തിരികെപ്പോകുന്നതിനും ഉപയോഗിച്ച മാരുതികാറും പെട്രോള്‍പമ്ബ് കുത്തിത്തുറക്കാന്‍ ഉപയോഗിച്ച സ്‌ക്രൂഡ്രൈവറും കണ്ടെടുത്തു. ലഭിച്ച സി സി ടി വി ദൃശ്യങ്ങളില്‍നിന്ന് പ്രതികളില്‍ ഒരാള്‍ സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ഒന്നാംപ്രതി റിയാദ് എറണാകുളം, തൃശൂര്‍ ജില്ലകളിലായി ഇരുപതിലധികം മോഷണക്കേസുകളില്‍ പ്രതിയാണ്. ജോസ്‌ന ആദ്യമായാണ് പിടിയിലാകുന്നത്. ദമ്ബതികളെ ഞാറക്കല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ വേഗത്തില്‍ പിടികൂടാനായത്. മുനമ്ബം ഡി വൈ എസ് പി ടി ആര്‍ രാജേഷ്, ഇന്‍സ്‌പെക്ടര്‍ എ എല്‍ യേശുദാസ്, എസ് ഐമാരായ അരുണ്‍ദേവ്, സുനില്‍കുമാര്‍, ബിജു, രാജീവ്, രതീഷ്ബാബു, എ എസ് ഐമാരായ സുരേഷ്ബാബു, ബിജു, സുനീഷ്‌ലാല്‍, സി പി ഒമാരായ ആസാദ്, ശരത്ത്, അഭിലാഷ്, ജിനി, ലെനീഷ്, പ്രശാന്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

Facebook Comments Box

By admin

Related Post