Sat. May 18th, 2024

മൂര്‍ഖന്‍ പാമ്ബുകളും കരിന്തേളുകളും; കൂര്‍ത്ത പാറക്കല്ലുകള്‍; പത്തുവയസ്സുകാരന്‍ കുഴല്‍ കിണറില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിങ്ങനെ

By admin Jun 16, 2022 #news
Keralanewz.com

റായ്പൂര്‍ : 68 അടി താഴ്ചയില്‍ പെട്ട് കിടന്നത് 104 മണിക്കൂര്‍. നാല് ദിവസത്തിന് ശേഷം ആ പത്ത് വയസുകാരനെ പുറത്തത്തിക്കുമ്ബോള്‍, രക്ഷാപ്രവര്‍ത്തനം നടത്തിയ ജീവനക്കാരുടെ കണ്ണുകള്‍ പോലും നിറഞ്ഞിരുന്നു.

മൂകനും ബധിരനുമായ ആ കുട്ടി എങ്ങനെയാണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത് എന്ന് ഇന്നും ആര്‍ക്കും വിശ്വസിക്കാനാകുന്നില്ല. എല്ലാ സാഹചര്യങ്ങളും തനിക്ക് എതിരായിട്ടും നാല് ദിവസം പാതി വെള്ളത്തില്‍ മുങ്ങിക്കിടന്നുകൊണ്ടാണ് രാഹുല്‍ സാഹു എന്ന കുട്ടി ജീവിതത്തിലേക്ക് കൈപിടിച്ച്‌ കയറിയത്.

ഛത്തീസ്ഗജിലെ ജഹാംഗീര്‍-ചമ്ബ ജില്ലയിലെ പിര്‍ഹിദ് ഗ്രാമത്തില്‍ ജൂണ്‍ 10 നായിരുന്നു സംഭവം. ഉച്ചയോടെ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പത്ത് വയസുകാരനായ രാഹുല്‍ കുഴല്‍ കിണറില്‍ പെട്ടത്. രാഹുലിനെ കാണാതായതോടെ അന്വേഷിച്ചിറിങ്ങിയ അമ്മ കേട്ടത്, 80 അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ നിന്നുള്ള തന്റെ മകന്റെ കരച്ചിലാണ്. വെള്ളം കുറവായതിനാല്‍ ഏറെ നാളായി ഉപയോഗിക്കാതെ കിടക്കുന്ന കിണറായിരുന്നു അത്.

ഈ വിവരം ജില്ലാ ഭരണകൂടം അറിഞ്ഞപ്പോഴേക്കും രാത്രിയായി. തുടര്‍ന്ന് ജില്ലാ കളക്ടറും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി.ക്യാമറകള്‍ കിണറിനുള്ളിലേക്കിട്ട് കുട്ടി എവിടെയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കുഞ്ഞിന് ഓക്‌സിജന്‍ എത്തിച്ച്‌ നല്‍കി, പഴവും ലഘു ഭക്ഷണവും എത്തിച്ചു. കുട്ടിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ കുടുംബാംഗങ്ങളെയും സ്ഥലത്തെത്തിച്ചു.

ഒഡീഷയിലെ കട്ടക്കില്‍ നിന്നും ഭില്ലായിയില്‍ നിന്നുമായി മൂന്ന് എന്‍ഡിആര്‍എഫ് ടീമുകളെ കൊണ്ടുവന്നു. കേണല്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രാദേശിക സൈനിക വിഭാഗവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.

കുഴല്‍ കിണറിന് സമാന്തരമായി കുഴി കുഴിച്ചുകൊണ്ടാണ് രാഹുലിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. കനത്ത പാറകള്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി നിന്നു. ഓരോ മീറ്റര്‍ കുഴിക്കുമ്ബോഴും പാമ്ബുകളും തേളുകളും ഇഴഞ്ഞു നീങ്ങുന്നത് കണ്ടിരുന്നു. ഇതെല്ലാം തങ്ങളുടെ ഭീതി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത് എന്നും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

60 അടി താഴ്ചയില്‍ എത്തിയപ്പോള്‍, പാറക്കെട്ടുകള്‍ വളരെ കഠിനമായി. അതിനാല്‍ കൂടുതല്‍ മെഷിനറി എത്തിച്ചാണ് വീണ്ടും പ്രവര്‍ത്തനം തുടര്‍ന്നത്. സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡ് കോര്‍ബ കല്‍ക്കരി ഖനികളില്‍ നിന്നുള്ള ഒരു റെസ്‌ക്യൂ ടീമിനെയാണ് എത്തിച്ചു. ഗ്രാനൈറ്റ് പാറകള്‍ പൊട്ടിക്കാനാണ് ഇവരെ ഉപയോഗപ്പെടുത്തിയത്.

ടോര്‍ച്ച്‌ ലൈറ്റ് ഉപയോഗിച്ച്‌ തുരങ്കത്തിലൂടെ ഇഴഞ്ഞു നീങ്ങിയ സംഘം ഒടുവില്‍ നാല് ദിവസത്തിന് ശേഷം രാഹുലിന്റെ അടുത്തെത്തി. ചൊവ്വാഴ്ച രാത്രി രാഹുലിനെ സ്‌ട്രെച്ചറില്‍ പുറത്തെത്തിച്ചു. തുടര്‍ന്ന് നേരെ ബിലാസ്പൂരിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസം വെള്ളത്തില്‍ കിടന്നതിനാല്‍ കുട്ടിയ്‌ക്ക് ചെറിയ പനിയും അണുബാധയുമുണ്ടായിരുന്നെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രാഹുലിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും ഉടന്‍ തന്നെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഡോക്ടര്‍ പറയുന്നുണ്ട്

Facebook Comments Box

By admin

Related Post