Sat. May 4th, 2024

ഇന്ന് വായനാദിനം, കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങള്‍ക്കു അടിത്തറയിട്ട പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ആണ് നാം വായനാദിനമായി ആചരിക്കുന്നത്

By admin Jun 19, 2022 #news
Keralanewz.com

കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങള്‍ക്കു അടിത്തറയിട്ട പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ആണ് നാം വായനാദിനമായി ആചരിക്കുന്നത്.

പി.എന്‍ പണിക്കര്‍ പതിനേഴാമത്തെ വയസ്സില്‍ കൂട്ടുകാര്‍ക്കൊപ്പം വീടുകള്‍ കയറി പുസ്തകങ്ങള്‍ ശേഖരിച്ച്‌ സ്വന്തം ഗ്രാമമായ നീലംപേരൂരില്‍ ‘സനാതനധര്‍മ്മം’ വായനശാല ആരംഭിച്ചുകൊണ്ടാണ് ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നത്. തുടര്‍ന്നു കേരളത്തിലങ്ങോളമിങ്ങോളം വായനശാലകള്‍ ആരംഭിക്കുന്നതിനു നേതൃത്വം കൊടുത്തു

വിദ്യാര്‍ത്ഥികളില്‍ പഠനം പുരോഗതിപ്രാപിക്കുന്നതിനും സ്വഭാവരൂപീകരണത്തിനും അച്ചടക്കം ഉണ്ടാക്കുന്നതിനും അവശ്യം വേണ്ടത് വായനയാണ്. നമുക്ക് പുതിയ അറിവുകള്‍, പുതിയ ചിന്തകള്‍ പുതിയ ആശയങ്ങള്‍ ഇതൊക്കെ ഉണ്ടാകണമെങ്കില്‍ ഒരുപാട് പുസ്തകങ്ങള്‍ വായിക്കണം. പഠിക്കുന്ന പുസ്തകങ്ങള്‍ മാത്രമല്ല പത്രങ്ങളും ആനുകാലികങ്ങളും കഥകളും കവിതകളും നോവലുകളുമൊക്കെ വായിക്കണം. ജീവിതത്തില്‍ ഉന്നത വിജയം നേടിയവരുടെ ആത്മകഥകള്‍ വായിക്കണം. അവരൊക്കെ എങ്ങനെയാണ് പ്രതിസന്ധികളെ അതിജീവിച്ച്‌ മുന്നേറിയതെന്ന് പഠിക്കണം. ഫ്രാന്‍സിസ് ബേക്കണിന്റെ അഭിപ്രായത്തില്‍ ചില പുസ്തകങ്ങള്‍ രുചിച്ചു നോക്കേണ്ടതാണ്. ചിലത് വിഴുങ്ങേണ്ടതും. അപൂര്‍വ്വം ചില പുസ്തകങ്ങള്‍ ചവച്ചരച്ച്‌ ദഹിപ്പിക്കേണ്ടതാണ്

കുഞ്ഞുണ്ണി മാഷ് പുസ്തകത്തെ പുത്തകം എന്നാണ് വിളിച്ചിരുന്നത്. പുത്തന്‍ കാര്യങ്ങള്‍ അകത്തുള്ളതാണ് പുത്തകം. അദ്ദേഹം പറഞ്ഞു,എല്ലാവരും നിര്‍ബന്ധമായും വായിക്കേണ്ട രണ്ടു പുസ്തകങ്ങളുണ്ട്. ഒന്ന് അവനവനെത്തന്നെ. രണ്ട് നമുക്കു ചുറ്റുമുള്ള പ്രകൃതിയെ

Facebook Comments Box

By admin

Related Post