Tue. May 21st, 2024

കഞ്ചാവിന്‍റെ നിലവാരം സ്വയം ഉപയോഗിച്ച്‌ നോക്കും; വില്‍പ്പനയ്ക്ക് രഹസ്യ കോഡ്, പള്‍സര്‍ ജംഷീദ് പിടിയില്‍

By admin Jun 20, 2022 #news
Keralanewz.com

പാലക്കാട് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മാപ്പിളക്കാട് സ്വദേശി പള്‍സര്‍ ജംഷീദിനെയാണ് പോലീസ് പിടികൂടിയത്.രഹസ്യകോഡ് ഉപയോഗിച്ച്‌ ചെറുകിടക്കാര്‍ക്ക് പതിവായി കഞ്ചാവ് എത്തിച്ച്‌ നല്‍കിയിരുന്നത് ഇയാളാണ്. കഞ്ചാവിന്‍റെ നിലവാരം സ്വയം ഉപയോഗിച്ച്‌ നോക്കി പരിശോധിക്കുന്നതാണ് ജംഷീദിന്‍റെ രീതി. പാലക്കാട് മേഴ്സി കോളേജ് ജംങ്ഷനിലെ പതിവ് വാഹനപരിശോധനയ്ക്കിടെയാണ് ഇയാളെ പോലീസ് പിടികൂടുന്നത്. രഹസ്യ കോഡ് അടക്കമുള്ള കച്ചവട തന്ത്രങ്ങളെ കുറിച്ചും പ്രതിയില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോഡ് ഉപയോഗിച്ചാണ് ആവശ്യക്കാരുമായി ജംഷീദ് സംസാരിക്കുന്നത്. ഓണ്‍ ആണെന്ന് പറഞ്ഞാല്‍ സാധനം കിട്ടും എന്നാണ് അര്‍ത്ഥം ഓഫ് ആണെന്ന് പറഞ്ഞാല്‍ പിന്നെ നിന്നിട്ട് കാര്യമില്ല..സാധനം കിട്ടില്ല

കഞ്ചാവ് സ്വയം ഉപയോഗിച്ച്‌ അതിന്റെ ഗുണനിലവാരം ഉറപ്പാക്കിയതിന് ശേഷം മാത്രം ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്ന ആളാണ് പള്‍സര്‍ ജംഷീദ്. കഞ്ചാവ് വാങ്ങുന്ന ആരും കബളിപ്പിക്കപ്പെടരുത് എന്ന് കരുതിയാണ് ജംഷീദ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പോലീസിന് നല്‍കിയ മൊഴി. കഞ്ചാവ് കഴിഞ്ഞാല്‍ ചായയാണ് ജംഷീദിന് പിന്നെ ലഹരി.കിട്ടുന്നത് എത്ര ഗ്ലാസ് ആയാലും ചായ മടി കൂടാതെ കുടിക്കും

ജംഷീദിന്റെ കൈയില്‍നിന്ന് പൊലീസ് ഒന്നേകാല്‍ കിലോ കഞ്ചാവാണ് പിടികൂടിയത്.10 ഗ്രാം വീതം പൊതികളിലാക്കിയാണ് വില്‍പന. ഒരു കവറിന് 500 രൂപയാണ് നിരക്ക്. ആരും കടം പറയരുത് എന്നത് ജംഷീദിന്റെ നിര്‍ബന്ധമാണ്. കടം കൊടുക്കുന്ന ശീലമില്ല. മൊത്ത വ്യാപാരികളില്‍ നിന്നും വാങ്ങുന്ന കഞ്ചാവ് സൂക്ഷിക്കുന്നതിനും ജംഷീദിന് വേറിട്ട വഴികളുണ്ട്. കഞ്ചാവ് പ്ലാസ്റ്റിക് കവറിലാക്കി പാടത്തോ പറമ്ബിലോ കുഴിച്ചിടും. ആര് വന്ന് പരിശോധിച്ചാലും ഒന്നും കണ്ടെത്താനാകില്ല. ജംഷീദുമായുള്ള പതിവ് കഞ്ചാവ് ഇടപാടുകാരെയും മൊത്ത വില്‍പനയുള്ള ആളുകളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Facebook Comments Box

By admin

Related Post